മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് കടന്നുകളഞ്ഞ പറവൂര്‍ സ്വദേശികള്‍ പിടിയില്‍

-

കോതമംഗലം>>സ്‌കൂട്ടറില്‍ വന്ന് ചിറക്കകം സ്വദേശിയായ യുവതിയുടെ കയ്യിലിരുന്ന മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് കടന്നുകളഞ്ഞ രണ്ട് പേര്‍ പിടിയില്‍. നോര്‍ത്ത് പറവൂര്‍ ഘണ്ടകര്‍ണ്ണാവെളി തെറ്റയില്‍ വീട്ടില്‍ ഷിന്റ്റോ (23), കോട്ടുവള്ളി വള്ളുവള്ളി കളരിത്തറ വീട്ടില്‍ എബിന്‍ (22) എന്നിവരെയാണ് വരാപ്പുഴ പോലീസ് പിടികൂടിയത്. ഇന്നലെ ചിറക്കകം വ്യാപാരഭവനു സമീപം നടന്നു പോകുകയായിരുന്ന യുവതിയുടെ കൈവശമുണ്ടായിരുന്ന പതിമൂവായിരം രൂപ വില വരുന്ന മൊബൈല്‍ ഫോണാണ് സ്‌കൂട്ടിലെത്തിയ ഇവര്‍ കൈക്കലാക്കിയത്.

മയക്കു മരുന്നുമായി ബന്ധപ്പെട്ട് ഷിന്റ്റോയ്‌ക്കെതിരെ പറവൂരും, എബിനെതിരെ വരാപ്പുഴ, അമ്പലപ്പുഴ പോലീസ് സ്റ്റേഷനുകളിലും കേസുകളുണ്ട്. അന്വേഷണ സംഘത്തില്‍ വരാപ്പുഴ ഇന്‍സ്‌പെക്ടര്‍ സജീവ് കുമാര്‍, സബ്ബ് ഇന്‍സ്‌പെക്ടര്‍ ഹരിപ്രസാദ്, എ.എസ്.ഐ ജിജീഷ്. എസ്.സി.പി.ഒ മാരായ വിജയകൃഷ്ണന്‍, മനോജ്, സി.പി.ഒ മാരായ ബിനോയ്, ബിജുരാജ് എന്നിവരാണ് ഉണ്ടായിരുന്നത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →