LOADING

Type to search

സാമൂഹമാധ്യമത്തിലെ ചാറ്റിങ് വീട്ടില്‍ പിടിച്ചത് 20 ദിവസം മുമ്പ്;അര്‍ദ്ധരാത്രിയില്‍ എഴുന്നേറ്റ അമ്മ കണ്ടത് തൂങ്ങി നില്‍ക്കുന്ന 13കാരിയെ

Latest News Local News News

ദേളി >>> ദേളിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ എട്ടാംക്ലാസില്‍ പഠിക്കുന്ന സഫ ഫാത്തിമയെ (13) തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയതിന് പിന്നിലെ കാരണം തേടി പൊലീസ്. സോഷ്യല്‍ മീഡിയയിലെ ചാറ്റിംഗിന്റെ പേരിലാണ് ആത്മഹത്യ എന്നാണ് പ്രാഥമിക സൂചന. എങ്കിലും എല്ലാ സാധ്യതയും പരിശോധിക്കും.

മേല്‍പ്പറമ്ബിലെ കളനാട് വില്ലേജ് ഓഫീസിനടുത്ത് താമസിക്കുന്ന സയ്യിദ് മന്‍സൂര്‍ തങ്ങളുടെയും ഷാഹിനയുടെയും മൂത്തമകളാണ്. ബുധനാഴ്ച പുലര്‍ച്ചെ ഒന്നിന് ഇളയകുട്ടിയെ ശൗചാലയത്തില്‍ കൊണ്ടുപോകാന്‍ മാതാവ് എഴുന്നേറ്റപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ ദേളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

സാമൂഹികമാധ്യമത്തിലൂടെയുള്ള ചാറ്റിങ് വീട്ടുകാര്‍ അറിഞ്ഞിരുന്നു. പാടില്ലെന്ന് താക്കീതും ചെയ്തു. ഇതിലുള്ള വിഷമമാണ് കാരണമെന്ന് സംശയിക്കുന്നതായി മേല്‍പ്പറമ്പ് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി നടത്തിയ ചാറ്റിങ് 20 ദിവസം മുന്‍പ് രക്ഷിതാക്കളുടെ ശ്രദ്ധയില്‍പ്പെടുകയും വിലക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ കൂടുതല്‍ അന്വേഷണം നടത്താനാണ് തീരുമാനം.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.