കോതമംഗലം >>> ലോകത്താകമാനമുള്ളസമ്പത്ത് ജനസംഖ്യയുടെ ഒരു ശതമാനത്തിലേക്ക് കേന്ദ്രീകരിക്കപ്പെടുകയും ദരിദ്ര ജനതയുടെ ജീവിതം ദുസ്സഹമാകുകയും ചെയ്യുന്ന ഈ സാഹചര്യത്തില്‍ രാഷ്ട്രീയ പ്രവര് ത്തനം കൂടുതല്‍ ഉത്തരവാദിത്വ ബോധത്തോടെഏറ്റെടുക്കണമെന്ന് സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗവും മുന്‍ എം എല്‍ എ യുമായ ബാബു പോള്‍ പറഞ്ഞു.
സി പി ഐ കോതമംഗലം മണ്ഡലം കമ്മറ്റിസംഘടിപ്പിച്ച പാര്‍ട്ടി പഠനക്ലാസ്സില്‍ വിഷയാവതരണം നടത്തുകയായിരുന്നു ബാബു പോള്‍ . മണ്ഡലം കമ്മറ്റിയംഗങ്ങളും ലോക്കല്‍ കമ്മറ്റി സെക്രട്ടറി മാര്‍ക്കുമുള്ള പഠനക്ലാസ്സാണ് അച്ചുത മേനോന് സ്മാരക മന്ദിരത്തില്‍ നടന്നത്.
സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിഇ കെ ശിവന്, ജില്ലാ കൗണ്‍സില്‍ അംഗം എം കെ രാമചന്ദ്രന് , മണ്ഡലം സെക്രട്ടറി എ ആര് വിനയന്, അസിസ്റ്റന്റ് സെക്രട്ടറി പിറ്റി ബെന്നിഎന്നിവര് സംസാരിച്ചു.
Follow us on