
കോഴിക്കോട്>>>കോഴിക്കോട് മിഠായിതെരുവിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് ഫയര്‍ഫോഴ്സിനോട് റിപ്പോര്‍ട്ട് തേടിയെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇടയ്ക്കിടെ തീ പിടുത്തമുണ്ടാകുന്നത് അന്വേഷിക്കും. ശാശ്വത പരിഹാരം കാണും. അശാസ്ത്രീയമായി സാധനങ്ങള്‍ സൂക്ഷിച്ചിരുന്നോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു.കോഴിക്കോട് മിഠായിത്തെരുവിലെ തീ കെടുത്തിയെന്ന് അധികൃതര്‍ അറിയിച്ചു. ഫയര്‍ ഫോഴ്സ് മടങ്ങിപ്പോയെന്നും അധികൃതര്‍.
കോഴിക്കോട് പാളയം ഭാഗത്തുള്ള വി.കെ.എം. ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ജെ.ആര്. ഫാന്‍സി സ്റ്റോറിന്റെ മൂന്നാം നിലയിലാണ് തീപിടിച്ചത്. മീഞ്ചന്ത, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലെ ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് അഞ്ച് യൂണിറ്റ് ഫയര്‍ എഞ്ചിന് സ്ഥലത്ത് എത്തി. രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
കെട്ടിടത്തില്‍ കുടുങ്ങിയ ഒരു സ്ത്രീയെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. താഴത്തെ രണ്ടു നിലകളിലെയും മുഴുവന്‍ ആളുകളെയും ഓഴ്സിപ്പിച്ചു കഴിഞ്ഞു. എങ്ങനെയാണ് തീപിടുത്തം ഉണ്ടായെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.മിഠായിത്തെരുവിലെ തീ മുഴുവനായും കെടുത്തിയെന്ന് അധികൃതര്‍ അറിയിച്ചു.

Follow us on