മന്ത്രി റോഷി അഗസ്റ്റിന്‍ പിറവത്ത് മെമ്പര്‍ഷിപ്പ് വിതരണം നടത്തി

-

പിറവം>>വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും കേരള കോണ്‍ഗ്രസ് എമ്മിലേക്ക് വന്ന പ്രവര്‍ത്തകര്‍ക്ക് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പിറവത്ത് മെമ്പര്‍ഷിപ്പ് വിതരണം നടത്തി.

യോഗത്തില്‍ നിയോജക മണ്ഡലം പ്രസിഡണ്ട് ജോര്‍ജ്ജ് ചമ്പമല മന്ത്രിയെ പൊന്നാട അണിയിച്ചു. ഡോക്ടര്‍ സിന്ധു മോള്‍ ജേക്കബ്, ടോമി.കെ. തോമസ്, റെജി മന്നാച്ചി, ജോസഫ് പാറേക്കോട്ടില്‍, സാജു ചേന്നാട്ട്, ഷൈലേഷ്‌കുമാര്‍ മറ്റ് പ്രാദേശിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →