
പോത്താനിക്കാട് >>പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതി പിടിയില്‍. പോത്താനിക്കാട് മാവുടി പള്ളിക്കാപ്പറമ്പ് വീട്ടില്‍ ബിജു (47) നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി കൗണ്‍സിലിംഗ് നടത്തിയപ്പോഴാണ് ലൈംഗികമായി ഉപദ്രവിച്ച കാര്യം അതിജീവിത പറയുന്നത്. 2017 ല്‍ ആണ് സംഭവം. എസ്.എച്ച്.ഒ നോബിള്‍ മാനുവല്‍, എസ് ഐ എം.സി.എല്‍ദോസ്, എസ്.സി.പി.ഒ മാരായ റഷീദ്, സനൂപ്, സല്‍മ, ജാസ്മിന് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.