Type to search

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

Latest News Local News News

മുണ്ടക്കയം>>> പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഒളിവില്‍ താമസിപ്പിച്ചു പീഡിപ്പിച്ച 24കാരനായ യുവാവും ഒളിവില്‍ കഴിയാന്‍ സഹായിച്ച സുഹൃത്തും അറസ്റ്റില്‍. കോരുത്തോട് പനയ്ക്കച്ചിറ പുളിമൂട്ടില്‍ ബിജേഷ് (24), ഏറ്റുമാനൂര്‍ തേനക്കര ഷെബിന്‍ (22) എന്നിവരാണ് അറസ്റ്റിലായത്.

പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. 17 വയസ്സുള്ള മകളെ കാണാനില്ലെന്നു മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലായത്.

പെണ്‍കുട്ടിയുമായി ബിജേഷ് അടുപ്പത്തിലായിരുന്നു. വീട്ടില്‍ നിന്നു പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയ ബിജേഷ് ഏറ്റുമാനൂരിലെത്തി ഷെബിന്റെ സഹായത്തോടെ അവിടെ താമസിച്ചു. ബിജേഷ് മുന്‍പും സമാന കേസില്‍ അറസ്റ്റിലായിട്ടുണ്ട്. ഷെബിന്റെ പേരില്‍ നേരത്തേ കൊലപാതകശ്രമക്കേസും ഉള്ളതായി പൊലീസ് പറഞ്ഞു. സിഐ ഷൈന്‍കുമാറിന്റെ നേതൃത്വത്തിലാണു പ്രതികളെ പിടികൂടിയത്.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.