
കോഴിക്കോട് >>>കൊളത്തൂര്‍ അദ്വൈതാശ്രമത്തോട് ചേര്‍ന്ന കളരിസംഘത്തില്‍ കളരി അഭ്യസിക്കാന്‍ വന്ന പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കളരിഗുരുക്കള്‍ അറസ്റ്റില്‍.
പേരാമ്പ്ര പുറ്റംപൊയില്‍ ചാമുണ്ടിത്തറമ്മല്‍ മജീന്ദ്രനെ (45) കാക്കൂര്‍ പൊലീസ് അറസ്റ്റുചെയ്തത്. പ്രതിയെ പോക്സോ കോടതി റിമാന്‍ഡ് ചെയ്തു. ആശ്രമത്തിലെ ശ്രീ ശങ്കര വിദ്യാമന്ദിരത്തിലെ ബാലസദനത്തിലാണ് കളരിസംഘം. ഇവിടെയുള്ള മുറിയിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്.
2019 ല്‍ പന്ത്രണ്ടുകാരിയെ പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയതായി പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ രക്ഷിതാക്കള്‍ കൗണ്‍സലിങ്ങിന് വിധേയമാക്കിയതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. കാക്കൂര്‍ പൊലീസ് കുട്ടിയുടെ മൊഴിയെടുത്തു.

Follow us on