
പെരുമ്പാവൂര്‍>>>പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കടവൂര്‍ ചാത്തമറ്റം പുതിയേടത്ത് വീട്ടില്‍ ബോബിച്ചന് മത്തായി (42) എന്നയാളെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ കടയുടെ സമീപം ബസ്സ് കാത്തു നിന്ന പെണ്‍കുട്ടിയെ ആണ് ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചത്. പോത്താനിക്കാട് പോലീസ് ഇന്‍സ്പെക്ടര്‍ നോബിള്‍ മാനുവല്‍, സബ്ഇന്‍സ്പെക്ടര്‍ കുര്യാക്കോസ്, എ.എസ്.ഐ ഷാന്‍വി അഗസ്റ്റിന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അജീഷ് കുട്ടപ്പന്, റഷീദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Follow us on