LOADING

Type to search

ഒരു വയസുള്ള കുഞ്ഞിനെയും, ഭാര്യയെയും ഉപേക്ഷിച്ച് യുവതിയോടൊപ്പം ഒളിച്ചോടിയ യുവാവിനെ അറസ്റ്റ് ചെയ്തു

Crime

ആലുവ>>ഒരു വയസുള്ള കുഞ്ഞിനെയും, ഭാര്യയെയും ഉപേക്ഷിച്ച് യുവതിയോടൊപ്പം ഒളിച്ചോടിയ യുവാവിനെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു. ആലുവ യു.സി കോളേജ് ആലമറ്റം വീട്ടില്‍ അജ്മല്‍ (26) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിന്റെ സംരക്ഷണചുമതലയുള്ള അച്ഛന്‍ കുഞ്ഞിനെ ഉപേക്ഷിച്ചതിനാണ് കേസ്. കഴിഞ്ഞ 23 ന് മകളെ കാണുന്നില്ല എന്ന് പറഞ്ഞ് യുവതിയുടെ അച്ഛന്‍ ആലുവ പോലീസില്‍ പരാതി നല്‍കി. പോലീസ് ആളെ കാണാതായത് സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അടുത്ത ദിവസം അജ്മലിനെ കാണാനില്ലെന്ന് ഭാര്യ പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ടു പേരും ഒരുമിച്ചാണ് പോയതെന്ന് മനസിലാക്കി. വയനാട്, തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളില്‍ മാറി മാറി താമസിക്കുകയായിരുന്നു ഇവര്‍. കോട്ടയത്ത് നിന്നുമാണ് പോലീസ് ഇവരെ കണ്ടെത്തിയത്. എസ്.എച്ച്.ഒ എല്‍.അനില്‍കുമാര്‍, എസ്.ഐമാരായ എം.എസ്.ഷെറി, കെ.വി.ജോയി, എ.എസ്.ഐ മാരായ കെ.പി.ഷാജി, ഫസീല ബീവി സി.പി.ഒ മാരായ മാഹിന്‍ ഷാ അബൂബക്കര്‍, മുഹമ്മദ് അമീര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

 

Tags:

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.