LOADING

Type to search

സ്‌കൂളുകള്‍ വൈകാതെ തുറന്നേക്കും; വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി

Latest News Local News News

തിരുവനന്തപുരം>>> സംസ്ഥാനത്തെ സ്‌കൂളുകള്‍ അധികം വൈകാതെ തുറന്നേക്കും. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രായോഗികത പരിശോധിക്കാന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
വിദഗ്ദ്ധ സമിതിയുടെ അഭിപ്രായം വന്ന ശേഷം, മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച ചെയ്തതായിരിക്കും സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് മന്ത്രി പറഞ്ഞു. സ്‌കൂളുകള്‍ തുറക്കാമെന്ന അഭിപ്രായമാണ് വിദഗ്ദ്ധര്‍ മുന്നോട്ടുവച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്തു ചെയ്താലും വിദ്യാഭ്യാസ വകുപ്പിനെ വിമര്‍ശിക്കുന്ന ചിലരുണ്ടെന്നും, സോഷ്യല്‍ മീഡിയയിലൂടെ അത്തരം വിമര്‍ശനങ്ങള്‍ ഉണ്ടാകുന്നുവെന്നും മന്ത്രി പറഞ്ഞു. പ്ലസ് വണ്‍ പരീക്ഷയില്‍ ഇടവേള വേണമെന്നായിരുന്നു ആദ്യം ആവശ്യം, അത് നല്‍കിയപ്പോള്‍ ഇപ്പോള്‍ ഒരുമിച്ചെഴുതാമെന്ന് പറയുന്നു. എന്തിനെയും വിമര്‍ശിക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് അദ്ദേഹം വിമര്‍ശിച്ചു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.