
കൊച്ചി>>> മന്ത്രി എ.കെ.ശശീന്ദ്രന്റെ പ്രൈവറ്റ് സെക്രട്ടറി ബിജു ആബേല്‍ ജേക്കബിനെതിരെ എന്‍ സി പിയില്‍ കലാപം. പി.സി.ചാക്കോയുടെ ആശ്രിതനായ ബിജുവിനെ എന്‍ സി പിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി ആയി ചാക്കോ നിയമിച്ചിരുന്നു. പി.സി. ചാക്കോയുടെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്ന് ഇയാളെ മന്ത്രി ശശീന്ദ്രന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചിരുന്നു
. എന്നാല്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെങ്കിലും പി.സി ചാക്കോയുടെ നിഴലായി കൂടെ നടക്കുക എന്നതാണ് ബിജു ആബേല്‍ ജേക്കബിന്റെ ചുമതല. ഇതിനെതിരെ പാര്‍ട്ടിയില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം നടന്ന എന്‍ സി പി സംസ്ഥാന ക്യാമ്പില്‍ ബിജുവിനെതിരെ പഴയകാല എന്‍ സി പി നേതാക്കള്‍ ശബ്ദമുയര്‍ത്തിയിരുന്നു.
നേരത്തെ ഏഷ്യാനെറ്റിന്റേയും ജയ്ഹിന്ദ് ടിവിയുടെയും ദുബായ് റിപ്പോര്‍ട്ടര്‍ ആയിരുന്ന ബിജു ആബേല്‍ ജേക്കബിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
ഇതേ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച കേരളത്തില്‍ മടങ്ങിയെത്തിയ ഇയാള്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു വരികയായിരുന്നു. പി.സി. ചാക്കോ എന്‍ സി പി സംസ്ഥാന പ്രസിഡന്റ് ആയതോടെ പാര്‍ട്ടിയില്‍ എത്തിയ ബിജുവിനെ ചാക്കോ പ്രത്യേക താത്പര്യമെടുത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ആക്കുകയായിരുന്നു. തുടര്‍ന്ന് മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ കൂടി ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ബിജു ആബേല്‍ ജേക്കബിനെതിരെ എന്‍ സി പിയില്‍ കലാപമുയര്‍ന്നത്.
കഴിഞ്ഞ ദിവസം മുതിര്‍ന്ന എന്‍ സി പി നേതാവ് ബേബിയെ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇതോടെ എന്‍ സി പിയിലെ ആഭ്യന്തര കലാപം രൂക്ഷമായി.

Follow us on