കുത്തുകുഴി വലിയപാറ കവലയില്‍ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

-

കോതമംഗലം >> കോതമംഗലം മണ്ഡലത്തെ പ്രകാശ ഭരിതമാക്കുവാന്‍ എംഎല്‍എ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി കോതമംഗലം മുനിസിപ്പാലിറ്റിയിലെ കുത്തുകുഴി വലിയപാറ കവലയില്‍ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വ്വഹിച്ചു.എംഎല്‍എആസ്തി വികസന ഫണ്ട് വിനിയോഗിച്ചാണ് ലൈറ്റ് സ്ഥാപിച്ചത്.ചടങ്ങില്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ റോസിലി ഷിബു,പി ആര്‍ ഉണ്ണികൃഷ്ണന്‍,വിദ്യ പ്രസന്നന്‍,മുന്‍ കൗണ്‍സിലര്‍ എം വി സാന്റു,ജോസ് പുല്ലന്‍,ബേസില്‍ തോമസ്,പ്രദേശവാസികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →