വടക്കേ വെണ്ടുവഴി കനാല്‍ ജംഗ്ഷനില്‍ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

-

കോതമംഗലം >> കോതമംഗലം മണ്ഡലത്തെ പ്രകാശ ഭരിതമാക്കുവാന്‍ എം എല്‍ എ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി കോതമംഗലം മുനിസിപ്പാലിറ്റിയിലെ വടക്കേ വെണ്ടുവഴി കനാല്‍ ജംഗ്ഷനില്‍ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ആന്റണി ജോണ്‍ എം എല്‍ എ നിര്‍വ്വഹിച്ചു.

കനാല്‍ ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ഗണേശന്‍ അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ 28-ാം വാര്‍ഡ് കൗണ്‍സിലര്‍ ബിന്‍സി തങ്കച്ചന്‍ സ്വാഗതവും മുന്‍ കൗണ്‍സിലര്‍ സിജു തോമസ് ആശംസയും 25-ാം വാര്‍ഡ് കൗണ്‍സിലര്‍ കെ എ ഷിനു നന്ദിയും പറഞ്ഞു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →