
പെരുമ്പാവൂര്‍>>>ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസ്സ് വാഴക്കുളം നോര്‍ത്ത് മണ്ഡലം ഒന്‍പതാം വാര്‍ഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍എം.ജി സര്‍വകലാശാല ബിരുദ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഫാത്തിമ മറിയത്തിനെ ആദരിച്ചു.വാര്‍ഡ് പ്രസിഡന്റ് മുഹമ്മത് കാരിയേലിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മണ്ഡലം പ്രസിഡന്റും ബ്ലോക്ക് മെംമ്പറുമായ ഷെമിര് തുകലില്‍ റാങ്ക് ജേതാവിനെ ഉപഹാരം കൈമാറുകയും വാര്‍ഡ് പ്രസിഡന്റ് മുഹമ്മത് കാരിയേലില്‍ പൊന്നാട അണിയിക്കുകയുംചെയ്തു.ചടങ്ങില്‍ വാര്‍ഡ് ചെയര്മാന് മുജീബ് മാമ്പിള്ളി, ബൂത്ത് പ്രസിഡന്റ് സതീശ് കുമാര്‍, ബൂത്ത് സെക്രട്ടറി ഷെഫീഖ് കൊല്ലന്കുടി, സുബൈര്‍ ഇല്ലിച്ചോടന്, വടക്കന്‍ മുഹമ്മത്, അസീസ് പുളിക്ക തുടങ്ങിയവര്‍ സംബന്ധിച്ചു.

Follow us on