എം.ജി ശ്രീകുമാറിനെ സംഗീതനാടക അക്കാഡമി ചെയര്‍മാനാക്കാനുള്ള തീരുമാനത്തെ എതിര്‍ത്ത് സൈബര്‍ ലോകം

-

തിരുവനന്തപുരം>> എം.ജി ശ്രീകുമാറിനെ സംഗീതനാടക അക്കാഡമി ചെയര്‍മാനാക്കാനുള്ള തീരുമാനത്തെ എതിര്‍ത്ത് സൈബര്‍ ലോകം.

നടക്കാനിരിക്കുന്ന തീരുമാനം പല കാരണങ്ങളാല്‍ ഗുരുതരമായ തെറ്റാണെന്നും തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം എന്നുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇടതു പക്ഷ അനുകൂലികളായിട്ടുള്ളവര്‍ രംഗത്തെത്തിയിരിക്കുന്നത്.

വര്‍ഗീയ വിദ്വേഷം മനസ്സില്‍ സൂക്ഷിക്കുന്ന ശ്രീകുമാര്‍ ഈ പദവിക്ക് യോഗ്യനല്ലെന്നും അഭിപ്രായങ്ങളുണ്ട്. നാടകമടക്കം ദൃശ്യശ്രാവ്യകലാരൂപങ്ങളെക്കുറിച്ച് അറിവും ആത്മാര്‍ത്ഥതയുമുള്ള കലാകാരന്മാരോ കലാചിന്തകരോ ആണ് സംഗീത നാടക അക്കാഡമിയുടെ തലപ്പത്തു വരേണ്ടത്. ശ്രീകുമാര്‍ അതിന് യോഗ്യനല്ലെന്നാണ് സൈബര്‍ ലോകം പറയുന്നത്. അത്തരത്തില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ചര്‍ച്ചയാകുന്നത്.

ഫേസ്ബുക്ക്‌ലകുറിപ്പിന്റെ പൂര്‍ണരൂപം:

എം.ജി ശ്രീകുമാറിനെ സംഗീതനാടക അക്കാഡമി ചെയര്‍മാനാക്കാനുള്ള തീരുമാനം പല കാരണങ്ങളാല്‍ ഗുരുതരമായ തെറ്റാണ്. ആ തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

നാടകമടക്കം ദൃശ്യശ്രാവ്യകലാരൂപങ്ങളുടെ സംരക്ഷണത്തിനും പ്രോത്സാഹനത്തിനും വേണ്ടിയുള്ള സ്ഥാപനമാണ് സംഗീത നാടക അക്കാഡമി. ഈ കലാരൂപങ്ങളെക്കുറിച്ച് അറിവും ആത്മാര്‍ത്ഥതയുമുള്ള കലാകാരരോ കലാചിന്തകരോ ആണ് സംഗീത നാടക അക്കാഡമിയുടെ തലപ്പത്തു വരേണ്ടത്.

കച്ചവട സിനിമയുടെ ഭാഗമെന്ന നിലയില്‍ പ്രശസ്തരായവര്‍ക്കായി കലയുടെ എല്ലാ രംഗങ്ങളിലെയും ഉയര്‍ന്ന സ്ഥാനങ്ങള്‍ മാറ്റിവയ്ക്കുന്ന അങ്ങേയറ്റം തെറ്റായ രീതി അവസാനിപ്പിച്ചേ മതിയാകൂ. നാടകമുള്‍പ്പെടെ വ്യത്യസ്ത കലാരൂപങ്ങളെ അപമാനിക്കുന്നതാണ് ഈ നടപടി.

കേരളത്തിലെ ജനകീയ മുന്നേറ്റങ്ങളിലും ജനാധിപത്യ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയിലും നാടകവും മറ്റു കലാരൂപങ്ങളും വഹിച്ച പങ്കിനെക്കുറിച്ച് സാമാന്യവിവരമെങ്കിലുമുള്ള ആര്‍ക്കും എം.ജി ശ്രീകുമാറിനെ സംഗീത നാടക അക്കാഡമി ചെയര്‍മാനായി നിയമിക്കാനുള്ള തീരുമാനത്തെ അംഗീകരിക്കാനാവില്ല.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →