ലയണല്‍ മെസ്സിക്ക് കോവിഡ് സ്ഥിരീകരിച്ചു

-

പാരീസ്>> ഫുട്ബോള്‍ താരം ലയണല്‍ മെസ്സിക്ക് കോവിഡ് സ്ഥിരീകരിച്ചു. മെസ്സിയ്ക്കൊപ്പം പി.എസ്.ജിയിലെ മറ്റ് മൂന്ന് താരങ്ങള്‍ക്കും കോവിഡ് ബാധിച്ചു. മെസ്സിയെകൂടാതെ പ്രതിരോധതാരം യുവാന്‍ ബെര്‍നാട്, ഗോള്‍കീപ്പര്‍ സെര്‍ജിയോ റിക്കോ, മിഡ്ഫീല്‍ഡര്‍ നഥാന്‍ ബിറ്റുമസാല എന്നീ താരങ്ങള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പി.എസ്.ജിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

നാല് പേരും ഐസൊലേഷനില്‍ പ്രവേശിച്ചു. മെസ്സിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് പി.എസ്.ജി അധികൃതര്‍ വ്യക്തമാക്കി. മികച്ച ഫുട്ബോളര്‍ക്കുള്ള ബാലണ്‍ദ്യോര്‍ പുരസ്‌കാരം ഏഴ് തവണ സ്വന്തമാക്കിയ മെസ്സി ഈ സീസണിലാണ് ബാഴ്സലോണ വിട്ട് പി.എസ്.ജിയിലെത്തിയത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →