സൗജന്യ മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഗാ മെഡിക്കല്‍ ക്യാമ്പ്

-

പെരുമ്പാവൂര്‍ >>ജയ് ഭാരത് കോളേജ് ഐ.ക്യു.എസ്.സി.സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിന്റെയും കോലഞ്ചേരി എം.ഒ.എസ്.സി. മെഡിക്കല്‍ കോളേജിന്റെയും വെങ്ങോല ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പ്രജ്ഞ ന്യൂറോ സയന്‍സ് വിഭാഗം കൊച്ചിന്‍ യൂണിവേഴ്‌സിറ്റി, ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ കൊച്ചി, മാജിക്‌സ് ഓര്‍ഗനൈസേഷന്‍ കൊച്ചി, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വയോജന സംരക്ഷണ വിഭാഗം, കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി എന്നിവയുമായി സഹകരിച്ച് 2022 ജനുവരി 9-ാം തീയതി ഞായറാഴ്ച്ച രാവിലെ 7.30 മുതല്‍ 3.00 മണി വരെ സൗജന്യ മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഗാ മെഡിക്കല്‍ ക്യാമ്പ് ജയ്ഭാരത് കോളേജിന്റെ വിവിധ വിഭാഗങ്ങളിലായി കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചു നടത്തി.

എന്‍. ബി. ഹമീദ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍, വിദ്യാഭ്യാസം എന്നുള്ളത് കേവലം തൊഴില്‍ നേടാനുള്ള യോഗ്യത മാത്രമല്ല അത് പുതിയ ഒരു സമൂഹ നിര്‍മ്മിതിക്ക് വേണ്ടിയുള്ള പരിശീലനം കൂടി ആണെന്ന് ജയ്ഭാരത് കോളേജ് തെളിയിച്ചുവെന്നും ക്യാമ്പ് കേവലം ചികിത്സയില്‍ മാത്രം ഒതുക്കാതെ ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് വേണ്ട ചികിത്സാ സഹായവും ആരോഗ്യ കിറ്റും നല്‍കുന്നു എന്നതും ക്യാമ്പില്‍ ഏറെ പുതുമയുള്ള കാര്യമാണ്. ഇത്തരമൊരു പ്രവര്‍ത്തനത്തിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും ഭാവിയില്‍ ഇതില്‍ കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സാധിക്കട്ടെ എന്നും എം.പി.ബെന്നി ബഹനാന്‍ , ക്യാമ്പ് ഉദ്ഘാടന വേളയില്‍ ആശംസിച്ചു.
ഒരു വിദ്യാഭ്യാസ സ്ഥാപനം അതിന്റെ ലക്ഷ്യം പൂര്‍ണ്ണമായി നേടുന്നത് ആ നാട്ടിലെ സാധാരണ ജനങ്ങള്‍ക്കുകൂടി ഗുണകരമായ പ്രവൃത്തികള്‍ എറ്റെടുത്ത് നടത്തുമ്പോഴാണെന്നും വിദ്യാര്‍ത്ഥികളില്‍ സാമൂഹിക അവബോധവും സേവന മനോഭാവം വര്‍ദ്ധിപ്പിക്കുവാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ സഹായകകരമാണെന്നും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് വേണ്ട സേവനം എത്തിച്ചു കൊടുക്കുന്നതിലുടെ ജയ്ഭാരത് കോളേജ് മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാതൃകയാകുകയാണെന്നും ആരോഗ്യ രംഗത്തെ ഒട്ടുമിക്ക ചികിത്സാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തികൊണ്ട് നടത്തുന്ന ഈ ക്യാമ്പിന്റെ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും മാനേജ്‌മെന്റിനെയും അഭിനന്ദിക്കുന്നു എന്നും ആദരണീയനായ എ.എസ്.പി. അനുജ് പലിവാള്‍ ഐ.പി.എസ്. ആരോഗ്യ കിറ്റ് വിതരണ ചടങ്ങുകളുടെ ഉദ്ഘാടന കര്‍മ്മത്തില്‍ പറഞ്ഞു. ക്യാമ്പില്‍ അത്യാവശ്യം വേണ്ട മരുന്നുകള്‍ ലഭ്യത അനുസരിച്ച് സൗജന്യമായി നല്‍കി.രജിസ്റ്റര്‍ ചെയ്ത അര്‍ഹരായ ആളുകള്‍ക്ക് സൗജന്യ ആരോഗ്യ കിറ്റ് വിതരണവും ക്യാമ്പില്‍ ഏര്‍പ്പെടുത്തി. ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി വിഭാഗം, നേത്രവിഭാഗം, അസ്ഥിരോഗ വിഭാഗം, ഹൃദ്രോഗവിഭാഗം, വയോജനവിഭാഗം, കമ്യൂണിറ്റി മെഡിസിന്‍ എന്നീ വിഭാഗങ്ങളുടെ സേവനങ്ങള്‍ ലഭ്യമായിരുന്നു. എ എം കരീം, ജയ്ഭാരത് ഗ്രൂപ്പ് ചെയര്‍മാന്‍, ഡോ. മാത്യു കെ.എ.ജയ്ഭാരത് കോളേജ് പ്രിന്‍സിപ്പാള്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജോമോന്‍ ,ഡോ.ബേബി ചക്രപാണി കൊച്ചിന്‍ യൂണിവേഴ്‌സിറ്റി, പ്രൊഫ. ദീപ്തി രാജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി, കെ.കെ.അയ്യപ്പന്‍ പട്ടിക വര്‍ഗ്ഗ വിഭാഗം ഊരു മൂപ്പന്‍, വെങ്ങോല പഞ്ചായത്ത് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →