
തിരുവനന്തപുരം>>>ആശുപത്രികളില്‍ ഒഴിവുകള്‍ നികത്തി ജോലിഭാരം കുറയ്ക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നഴ്സുമാര്‍ രംഗത്ത്. കൊവിഡ് പോരാട്ടത്തിന് മുന്നില്‍ നില്ക്കുന്ന ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് വിഭാഗത്തില്‍ മാത്രം 730 തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ നെടുംതൂണാണ് ഈ മാലാഖമാര്‍. അവധിദിനങ്ങളില്‍ പോലും ജോലിയെടുത്താണ് ഇവര്‍ കൊവിഡ് വാക്സിനേഷന് പൂര്‍ത്തിയാക്കുന്നത്. അമിത ജോലിഭാരമുണ്ടെങ്കിലും തളരാതെയാണ് നഴ്സുമാര്‍ മുന്നോട്ട് പോകുന്നത്. ജൂനിയര്‍ നഴ്സുമുതല് എം സി എച്ച് ഓഫിസര്‍ വരെ 1095 ഒഴിവുകളാണ് നികത്താനുള്ളത്.
സമയബന്ധിതമായി സ്ഥാനക്കയറ്റവും ലഭിക്കാറില്ലെന്നും ജൂനിയര്‍ നഴ്സായി ജോലിയില്‍ കയറിജൂനിയര് നഴ്സായി തന്നെ വിരമിക്കേണ്ടി വരുന്നുവെന്നും കെജിജെപിഎച്ച്എന്എസ് യു സെക്രട്ടറി കെ.ജയലക്ഷ്മി പറഞ്ഞു.

Follow us on