Type to search

സിനിമ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് മാരക മയക്കുമരുന്നായ എംഡിഎംഎയുമായി പിടിയില്‍

Kerala

കൊല്ലം>>സിനിമ ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ ‘പാര്‍ട്ടി ഡ്രഗ്’ ആയ എംഡിഎംഎയുമായി പിടികൂടി. കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ വി.റോബര്‍ട്ടിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് ഷാഡോ സംഘമാണ് 1.2 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും കടത്താന്‍ ഉപയോഗിച്ച ബൈക്കുമായി നഷീബ് എന്ന സിനിമ സീരിയല്‍ ജൂനിയര്‍ ആര്‍ടിസ്റ്റിനെ അറസ്റ്റ് ചെയ്തത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് നടത്തിയത്

ഇയാള്‍ സിനിമകളിലും ഷോര്‍ട്ട് ഫിലിമുകളിലും ഇയാള്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമ രംഗത്ത് നിന്നുള്ള പരിചയത്തിലാണ് എംഡിഎംഎ ഉപയോഗിക്കാന്‍ തുടങ്ങിയത് എന്നാണ് എക്‌സൈസ് പറയുന്നത്. എറണാകുളത്തുള്ള ലഹരി മാഫിയകളില്‍ നിന്നാണു വാങ്ങി കൊല്ലത്തുള്ള വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും 0.5 ഗ്രാമിന് 2000 രൂപയ്ക്ക് വില്‍പ്പന നടത്തി വന്നിരുന്നത് എന്നും പ്രതി എക്‌സൈസിനോട് സമ്മതിച്ചു.

കേസിലെ ലഹരിമാഫിയയെ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ തീരുമാനിച്ചതായി കൊല്ലം ഡപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ ബി.സുരേഷ് അറിയിച്ചു. ഷാഡോ ടീം അംഗങ്ങള്‍ ആയ പ്രിവന്റീവ് ഓഫിസര്‍ എം.മനോജ് ലാല്‍, ബിനുലാല്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ശ്രീനാഥ്, അജിത്ത്, നിഥിന്‍, ജൂലിയന്‍, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ ശാലിനി എന്നിവരാണ് അന്വേഷണത്തില്‍ പങ്കെടുത്തത്.

 

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.