തിരുവനന്തപുരത്ത് റിസോര്‍ട്ടില്‍ ലഹരിപ്പാര്‍ട്ടി; ഹഷീഷും എംഡിഎംഎയും പിടിച്ചെടുത്തു

-

തിരുവനന്തപുരം>>ലഹരിപ്പാര്‍ട്ടിക്കിടെ കാരക്കാട്ടെ റിസോര്‍ട്ടില്‍ എക്സൈസ് എന്‍ഫോഴ്സ്മെന്റിന്റെപരിശോധന .ഹഷീഷ് ഓയില്‍, എംഡിഎംഎ, മറ്റു ലഹരിവസ്തുകള്‍ എന്നിവ പിടിച്ചെടുത്തു.

‘നിര്‍വാണ’ എന്ന കൂട്ടായ്മയാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. ഇന്നലെ ആരംഭിച്ച പാര്‍ട്ടി ഇന്ന് ഉച്ചവരെയും നടന്നു. ഇന്നലെയും ഇന്നും പാര്‍ട്ടി നടക്കുന്നുണ്ടെന്നു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇന്നു ഉച്ചയ്ക്ക് പരിശോധന നടത്തിയത്. പുതുവര്‍ഷത്തോടനുബന്ധിച്ച് വിവിധയിടങ്ങളില്‍ ലഹരിപ്പാര്‍ട്ടി സംഘടിപ്പിക്കുന്നതായി എക്സൈസിനു വിവരം ലഭിച്ചിട്ടുണ്ട്. കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന നടത്തുമെന്ന് എക്സൈസ് അറിയിച്ചു.

മുന്‍പും ഇവിടെ പാര്‍ട്ടി നടന്നിട്ടുണ്ടായിരുന്നു. ഇതു സംബന്ധിച്ചു നിരവധി പരാതികള്‍ എക്സൈസിനു ലഭിച്ചിട്ടുയിരുന്നു, ഇതിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് റിസോര്‍ട്ടിനെ നിരീക്ഷിച്ചു വരികയായിരുന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →