LOADING

Type to search

ആളൂര്‍ പീഡനം; പ്രതി ജോണ്‍സനെ രക്ഷിക്കാന്‍ ഉന്നത രാഷ്ട്രീയ ഇടപെടല്‍ നടക്കുന്നു, സമരത്തിനൊരുങ്ങി ഒളിമ്പ്യന്‍ മയൂഖ ജോണി

Latest News Local News News

കൊച്ചി>>>ആളൂര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് അനശ്ചിതകാല സമരത്തിനൊരുങ്ങി ഒളിമ്ബ്യന്‍ മയൂഖ ജോണി. സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിത കാല സമരമിരിക്കുമെന്ന് മയൂഖ ജോണി പറഞ്ഞു. പീഡനക്കേസ് പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് സമരമെന്ന് മയൂഖ ജോണി വ്യക്തമാക്കി.

പ്രതി ജോണ്‍സനെ രക്ഷിക്കാന്‍ ഉന്നത രാഷ്ട്രീയ ഇടപെടല്‍ നടക്കുന്നുണ്ടെന്ന് മയൂഖ ജോണി ആരോപിക്കുന്നു. കേസുമായി ബന്ധപ്പെട്ട് അടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ ശ്രമിക്കുമെന്നും മയൂഖ ജോണി പറഞ്ഞു.

പീഡനക്കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന ആരോപണവുമായി കായിക താരം മയൂഖ ജോണി നേരത്തെയും രംഗത്ത് വന്നിരുന്നു. 2016ലാണ് ചാലക്കുടി മുരിങ്ങൂര്‍ സ്വദേശിനിയായ സുഹൃത്ത് പീഡനത്തിനിരയായത്.

സുഹൃത്തിനെ ചുങ്കത്ത് ജോണ്‍സണ്‍ വീട്ടില്‍ കയറി പീഡിപ്പിക്കുകയായിരുന്നു എന്നാണ് ഒളിമ്ബ്യന്‍ മയൂഖ ജോണി പരാതി നല്‍കിയത്.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.