മാതിരപ്പിള്ളി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 1കോടി 50 ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നു

-

കോതമംഗലം>>മാതിരപ്പിളളി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 1കോടി 50 ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നു.1912ല്‍ സ്ഥാപിതമായ സ്‌കൂളില്‍ 1984 ല്‍ ആണ് വി എച്ച് എസ് സി ആരംഭിച്ചത്.കേരളത്തില്‍ പുതിയ എന്‍ എസ് ക്യൂ ഇ കോഴ്‌സുകള്‍ ആരംഭിച്ച സ്‌കൂളുകളില്‍ ഒന്നാണ് മാതിരപ്പിള്ളി സ്‌കൂള്‍.

ഇന്റീരിയര്‍ ലാന്റ് സ്‌കേറ്റര്‍,മൈക്രോ ഇറിഗേഷന്‍ ടെക്‌നീഷ്യന്‍,ഫ്‌ലോറികള്‍ച്ചര്‍ എന്നീ 3 കോഴ്‌സുകളിലായി 200 ഓളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.പാഠ്യ പാഠ്യേതര രംഗങ്ങളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കുന്ന സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ പരിമിതമായിരുന്നു. ഇതിനു പരിഹാരമായിട്ടാണ് 1 കോടി 50 ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുക അനുവദിച്ചിരുന്നതും അതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതും.


പഴയ കെട്ടിടത്തിന്റെ ഭാഗമായി ഷെഡ്ഡുകള്‍ പൊളിച്ചുമാറ്റി പുതിയ കെട്ടിടമാണ് പൂര്‍ത്തിയാട്ടുള്ളത്.ഇതിന്റെ ഭാഗമായി പുതിയതായി 6 ക്ലാസ്സ് മുറികളും,3 പുതിയ ലാബ് റൂമുകളും,3 ടോയ്‌ലറ്റും,പുതിയ സ്റ്റാഫ് റൂമും ഉള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പൂര്‍ത്തിയായിട്ടുള്ളത്. ആന്റണി ജോണ്‍ എം എല്‍ എ യുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും പി ഡബ്ല്യുഡി ഉദ്യോഗസ്ഥരും സ്‌കൂള്‍ അധികൃതരും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ഗണേശന്‍,വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സിജോ വര്‍ഗീസ്,പ്രിന്‍സിപ്പാള്‍ രൂപ നായര്‍,പി റ്റി എ പ്രസിഡന്റ് റ്റി എസ് റെജി,പി ഡബ്ല്യൂ ഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ ആന്‍ഡ്രു ഫെര്‍ണാന്‍സ് ടോം,എസ് എം സി വൈസ് ചെയര്‍മാന്‍ മോഹനന്‍ പിള്ള,പി റ്റി എ അംഗം കെ പി എക്കൂബ്,എ പി പി നായര്‍ എന്നിവര്‍ എം എല്‍ എ യോടൊപ്പം ഉണ്ടായിരുന്നു.സ്‌കൂളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ സാധ്യമായിട്ടുള്ളതെന്ന് എം എല്‍ എ പറഞ്ഞു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →