LOADING

Type to search

മസാജ് പാര്‍ലറിന്റെ മറവില്‍ അനാശാസ്യം നടത്തിയ രണ്ടു പേര്‍ അറസ്റ്റില്‍

Latest News Local News News


കോഴിക്കോട്>>> മസാജ് പാര്‍ലറിന്റെ മറവില്‍ അനാശാസ്യം നടത്തിയ രണ്ടു പേര്‍ അറസ്റ്റില്‍. കോഴിക്കോട് കുതിരവട്ടം നാച്വര്‍ വെല്‍നെസ് സ്പാ ആന്‍ഡ് ബ്യൂട്ടി ക്ലിനിക് മാനേജര്‍ മാനന്തവാടി സ്വദേശി വി.എസ്. വിഷ്ണു(21), മലപ്പുറം സ്വദേശി പി. മഹ്റൂഫ്(34) എന്നിവരാണ് അറസ്റ്റിലായത്.

മെഡിക്കല്‍ കോളജ് പോലീസാണ് ഇവരെ പിടികൂടിയത്. ഇവിടെ ജോലി ചെയ്തുന്ന ആലപ്പുഴ, പാലക്കാട്, വയനാട് സ്വദേശിനികളായ മൂന്ന് സ്ത്രീകളെ പോലീസ് സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി.

കോര്‍പ്പറേഷന്റെ ലൈസന്‍സില്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. വാട്സ്ആപ്പ് വഴിയാണ് ആവശ്യക്കാരെ കണ്ടെത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.