മാസ്‌ക്കും സാനിറ്റൈസറും ഉപഹാരം നല്‍കി കോവിഡ് കരുതലോടെ പ്രതിഭകളെ ആദരിച്ചു

സ്വന്തം ലേഖകൻ -

കോതമംഗലം : പ്‌ളസ്-ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ പി.ഡി.പി.നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോവിഡ് കരുതലോടെ ആദരിച്ചു.

മൊമെന്റോയോടൊപ്പം മാസ്‌ക്കും സാനിറ്റൈസറും ഉപഹാരം നല്‍കിയാണ് പ്രതിഭകളെ അവരുടെ വീടുകളിലെത്തി അനുമോദനം അറിയിച്ചത്. വിവിധ യൂണിറ്റുകളില്‍ സംഘടിപ്പിച്ചിട്ടുള്ള അനുമോദന ചടങ്ങുകളുടെ പഞ്ചായത്ത്തല ഉദ്ഘാടനം പി.ഡി.പി.സംസ്ഥാന കമ്മിറ്റി അംഗം ടി.എ.മുജീബ്‌റഹ്‌മാന്‍ നിര്‍വഹിച്ചു.

പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഖാദര്‍ ആട്ടായം അദ്ധ്യക്ഷത വഹിച്ചു.ജില്ല പ്രസിഡന്റ് വി.എം.അലിയാര്‍, ജില്ല സെക്രട്ടറി ജമാല്‍ കുഞ്ഞുണ്ണിക്കര , ജില്ല വൈസ്പ്രസിഡന്റ് അഷറഫ് വാഴക്കാല, മണ്ഡലം പ്രസിഡന്റ് ടി.എം.അലി ,പഞ്ചായത്ത് സെക്രട്ടറി അഷറഫ് ബാവ,സുബൈര്‍ പൂതയില്‍, കെ.എന്‍.സലാഹുദ്ദീന്‍ , എം.എ.അഹമ്മദ് കബീര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →