Type to search

പെരുമ്പാവൂര്‍ മത്സ്യമാര്‍ക്കറ്റില്‍ മാലിന്യംപെരുകുന്നു.

Latest News Local News News

പെരുമ്പാവൂര്‍>>>പെരുമ്പാവൂര്‍ മത്സ്യമാര്‍ക്കറ്റില്‍ മാലിന്യംപെരുകുന്നു.മാസങ്ങളോളമായി കുന്നുകൂടിക്കിടക്കുന്ന മാലിന്യത്തില്‍ നിന്നും ദുര്‍ഗന്ധം വമിക്കുകയാണ് .മാര്‍ക്കറ്റില്‍ വരുന്നവര്‍ മൂക്കും പൊത്തി നടക്കേണ്ട അവസ്ഥയാണെന്ന് നാട്ടുകാരുടെ ആക്ഷേപം.

നിക്ഷേപിക്കുന്ന മാലിന്യങ്ങളില്‍ നിന്നും വെള്ളമൊഴുകയും ദുര്‍ഗന്ധം വമിക്കുകയും ചെയ്യുന്നു.മാലിന്യത്തില്‍ പുഴുവരിക്കുന്നതും നിത്യകാഴ്ചയാണ്.ഈ പ്രദേശത്ത് തന്നെയാണ് മീന്‍ കച്ചവടക്കാര്‍മീന്‍ ലേലം നടത്തുന്നത് .അനേകമാളുകള്‍ കടന്നു വരുന്ന സ്ഥലമായിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ല.

ഈ കോവിഡ് മഹാമാരിയുടെ കാലത്ത് പെരുമ്പാവൂരില്‍ ഒരു പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കാന്‍ വളരെയധികം സാധ്യതയുള്ള പ്രദേശമണ് .അയല്‍ സംസ്ഥാന തൊഴിലാളികള്‍ തിങ്ങിക്കൂടുന്ന ഈ പ്രദേശത്ത് കുറച്ചുനാളുകളായി വൃത്തിഹീനമായി കിടക്കുകയാണ് .

അടിയന്തരമായി അധികാരികള്‍ ഇടപെട്ട് ഇതിനൊരു പരിഹാരം കണ്ടില്ലെങ്കില്‍ പെരുമ്പാവൂരില്‍ പടര്‍ന്നു പിടിക്കുവാന്‍ പോകുന്ന ഒരു മാറാരോഗത്തിന്റെ ഉറവിടമായി ഈ പ്രദേശം മാറും. അടിയന്തരമായി ഇതിനെതിരെ നടപടി സ്വീകരിക്കുവാനും കുമിഞ്ഞുകൂടി കിടക്കുന്ന ചപ്പുചവറുകള്‍ അടിയന്തരമായി ഇവിടെ നിന്ന് മാറ്റി ഈ പ്രദേശത്തുള്ള ജനങ്ങളുടെയും കച്ചവടക്കാരുടെയും ദുരിതത്തിന് ഒരു പരിഹാരം കാണണമെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു.

അതേസമയം,മാലിന്യങ്ങള്‍ സംസ്‌കരിക്കാതെ കിടക്കുന്നത് പലതരം പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. മാലിന്യങ്ങളുടെ കൂമ്പാരങ്ങളില്‍ ഭക്ഷണം തേടി എത്തുന്ന എലിക്ക് വളരെ പെട്ടെന്ന് പെരുകാനാകും. തെരുവുനായ്ക്കള്‍ പെരുകുന്നതിനും കാരണമാണ് ഇത്.

പ്ലാസ്റ്റിക് കൂടുകള്‍ക്കുള്ളില്‍ കിടക്കുന്ന ജൈവവസ്തുക്കള്‍ അഴുകാതെ വളരെക്കാലം കിടന്ന് രോഗാണുക്കള്‍ക്കും എലി,പാമ്പ് ,പട്ടി തുടങ്ങിയ ജന്തുക്കള്‍ക്കും വളരാനുള്ള സൗകര്യമൊരുക്കുകയും ചെയ്യുന്നു. എലികള്‍ പെരുകുന്നത് എലിപ്പനി മുതല്‍ പ്ലേഗ് വരെയുള്ള രോഗങ്ങള്‍ പരത്താനുള്ള സൗകര്യമൊരുക്കുന്നു.

ജന്തുക്കള്‍ ഭക്ഷിക്കാതെ കിടക്കുന്നത് അഴുകി ദുര്‍ഗന്ധം വമിപ്പിക്കുകയും രോഗങ്ങള്‍ പരത്തുകയും ചെയ്യും എന്നതും തന്നെയാണ് ദുര്‍ഗന്ധം വമിക്കാന്‍ കാരണം.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.