LOADING

Type to search

തിയറ്ററുകള്‍ തുറന്നാലും മരക്കാര്‍ ഒടിടി കൈവിടില്ല

Latest News Local News News

തിരുവനന്തപുരം>>>തിയറ്ററുകള്‍ തുറക്കാന്‍ അനുമതി ലഭിച്ചെങ്കിലും മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അടക്കം കൂടുതല്‍ സിനിമകള്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ തന്നെ റിലീസ് ചെയ്‌തേക്കുമെന്ന് സൂചന. കൊവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് ലഭിച്ചെങ്കിലും തിയേറ്ററുകളിലേക്ക് പ്രേക്ഷകര്‍ എത്രത്തോളം എത്തുമെന്ന ആശങ്കയിലാണ് നിര്‍മ്മാതാക്കള്‍.

ഇതാണ് തീരുമാനത്തിന് പിന്നില്‍. മരക്കാര്‍ കൂടാതെ മോഹന്‍ലാല്‍ ചിത്രങ്ങളായ ബ്രോ ഡാഡിയും ട്വല്‍ത്ത് മാനും ഷാജി കൈലാസിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതടക്കം നാല് പുതിയ ചിത്രങ്ങളും ഒടിടി പ്ലാറ്റ്‌ഫോമിലേക്ക് തന്നെയെന്നും സൂചനയുണ്ട്.

ചെറുതും വലുതുമായി എന്‍പതിലധികം സിനിമകളാണ് തിയറ്റര്‍ റിലീസിനായി കാത്തിരിക്കുന്നത്. തിയറ്ററുകളില്‍ എ സി ഉപയോഗിക്കാമെങ്കിലും പകുതി സീറ്റിംഗ് കപ്പാസിറ്റിയോടെയും രണ്ട് വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്ക് മാത്രവുമാണ് പ്രവേശനമുളളത്. ഈ സാഹചര്യത്തില്‍ വന്‍ ബജറ്റ് ചിത്രങ്ങള്‍ സാമ്ബത്തിക പരാജയമാകുമോയെന്ന ആശങ്കയും നിര്‍മ്മാതാക്കള്‍ക്കുണ്ട്.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.