LOADING

Type to search

മനുഷ്യക്കടത്ത്; ബോട്ട് വാങ്ങിയത് കൊല്ലത്ത് നിന്നെന്ന് സൂചന

Latest News Local News News

കൊല്ലം>>>മനുഷ്യക്കടത്തിന് കൊല്ലത്ത് നിന്ന് ബോട്ട് വാങ്ങിയതായി സൂചന.ശ്രീലങ്കന്‍ തമിഴരെ കേന്ദ്രീകരിച്ച് തമിഴ്‌നാട് ക്യു ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികളും സമാന്തരമായി കേസ് അന്വേഷിക്കുന്നു.

രാമേഷ്വരം സ്വദേശിക്കു വേണ്ടി 50 ലക്ഷം രൂപയുടെ ബോട്ട് ശക്തികുളങ്ങരയില്‍ നിന്നും വാങ്ങിയത് കുളത്തുപ്പുഴ സ്വദേശികളെന്നാണ് ക്യുബ്രാഞ്ചിന് കിട്ടിയ രഹസ്യ വിവരം.ക്യുബ്രാഞ്ച് സംഘം കുളത്തുപ്പുഴയിലും ശക്തികുളങ്ങരയിലും വന്നതായും സൂചനയുണ്ട്.

അതേസമയം, തമിഴ്‌നാട് രാമേഷ്വരം ശ്രീലങ്കര്‍ വംശജര്‍ താമസിക്കുന്ന മണ്ഡപം ക്യാമ്ബ്, മധുര സേലം, തുടങ്ങിയ നാല് ക്യാമ്ബുകളില്‍ നിന്ന് നിരവധി കുടുംബങ്ങളെ കാണാതായ സംഭവത്തിലാണ് ക്യുബ്രാഞ്ചിന് മനുഷ്യകടത്ത് നടന്നതായി വിവരം ലഭിച്ചത്.ഈ സാഹചര്യത്തിലാണ് കേരള തീരത്തും ജാഗ്രതാ പാലിക്കാന്‍ തമിഴ്‌നാട് ക്യുബ്രാഞ്ച് കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം കൈമാറിയത്.

കഴിഞ്ഞ ബുധനാഴ്ച കുളച്ചല്‍ നിന്നും കര്‍ണ്ണാടകയിലേക്ക് പച്ചനിറത്തില്‍ പെയിന്റടിച്ച MARAYAN എന്ന ബോട്ട് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് പുറപ്പെട്ടതായി നാഗര്‍കോവില്‍ ക്യുബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു ആയതിനാല്‍ എല്ലാ മത്സ്യബന്ധനയാനങ്ങളും ജാഗ്രത പുലര്‍ത്തുക എന്ന സന്ദേശം മത്സ്യതൊഴിലാളികള്‍ക്ക് ലഭിച്ചിരുന്നു. ഈ സന്ദേശത്തെ കുറിച്ചും രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

മനുഷ്യകടത്ത് സംഘങ്ങള്‍ ആസ്‌ട്രേലിയ ലക്ഷ്യമാക്കി നീങ്ങാനുള്ള സാധ്യതയും തള്ളി കളയുന്നില്ല.മുമ്ബും ശക്തികുളങ്ങരയില്‍ നിന്ന് മനുഷ്യകടത്തിന് ബോട്ട് വാങിയതുമായി ബന്ധപ്പെട്ട് ശക്തികുളങ്ങര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ സാഹചര്യം കൂടി പരിഗണിച്ച് കേരളത്തിലെ ചില ബോട്ടുടമകളെ നിരീക്ഷിച്ചു വരുന്നു

.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.