മാനസികവെല്ലുവിളി നേരിടുന്ന വൃദ്ധനെ പള്ളിക്കമ്മറ്റി ഉപേക്ഷിച്ചു, അഭയം കടത്തിണ്ണയില്‍, ഇടപെട്ട് മനുഷ്യാവകാശകമ്മീഷന്‍

-

കോഴിക്കോട്>> പള്ളികമ്മിറ്റി ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ബസ്സ്‌സ്റ്റോപ്പില്‍ അഭയം പ്രാപിച്ച മാനസിക വെല്ലുവിളി നേരിടുന്ന വയോധികനെ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കോഴിക്കോട് ജില്ലാ സാമൂഹിക നീതി ഓഫീസര്‍ക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജു നാഥ് ഉത്തരവ് നല്‍കിയത്. നടപടി സ്വീകരിച്ച ശേഷം പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പുതുപ്പാടി ഒടുങ്ങാക്കാട് പള്ളി മഖാം പരിസരത്തെ വെയിറ്റിംഗ് ഷെഡിലാണ് ഒ.കെ.ഹംസ എന്ന വയോധികന്‍ കഴിയുന്നത്. പുതുപ്പാടി സ്വദേശിയാണ് ഹംസ.

രോഗിയായ പിതാവിന് ഹംസയെ സംരക്ഷിക്കാന്‍ കഴിയാതെ വന്നപ്പോള്‍ 5 സെന്റ് സ്ഥലം ഹംസയെ സംരക്ഷിക്കുന്നതിനായി അദ്ദേഹം പള്ളി കമ്മിറ്റിക്ക് എഴുതി നല്‍കിയതായി പരാതിയില്‍ പറയുന്നു. പുതുപ്പാടി ഗ്രാമപഞ്ചായത്ത് വീട് നിര്‍മ്മിച്ചു നല്‍കി. എന്നാല്‍ പള്ളികമ്മിറ്റി ഹംസയെ ഉപേക്ഷിച്ചതായി പരാതിയില്‍ പറയുന്നു. പള്ളി കാന്റീനില്‍ നിന്നും ഭക്ഷണം നല്‍കാറില്ലെന്നും ഭിക്ഷയെടുത്താണ് ഹംസ ജീവിക്കുന്നതെന്നും പ്രദേശവാസി സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. പള്ളി കമ്മിറ്റിക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →