മണ്ണൂര്‍ – പോഞ്ഞാശ്ശേരി റോഡ് സംരക്ഷണ സമിതിയുടെ കരിങ്കൊടിയും ശവമഞ്ചവും വഹിച്ചു കൊണ്ടുള്ള പ്രതിഷേധ ജാഥ സംഘടിപ്പിച്ചു

-

പെരുമ്പാവൂര്‍ >> മണ്ണൂര്‍ – പോഞ്ഞാശ്ശേരി റോഡ് സംരക്ഷണ സമിതിയുടെ രണ്ടാം ഘട്ടം സമരം കൂഴൂര്‍ പേരാലില്‍ കൂട്ടം ജംഗ്ഷനില്‍നിന്നും കരിങ്കൊടിയും ശവമഞ്ചവും വഹിച്ചു കൊണ്ടുള്ള പ്രതിഷേധ ജാഥ മണ്ണൂര്‍ കവലയില്‍ അവസാനിച്ചു.

സ്ത്രീകളും കുട്ടികളടക്കം നൂറുകണക്കിന് പേര്‍ പങ്കെടുത്തു. മണ്ണൂര്‍ പോഞ്ഞാശ്ശേരി റോഡ് സംരക്ഷണ സമിതിയുടെ സ്ഥിരം സമര പന്തലിന്റെ ഉദ്ഘാടനം റോഡ് സംരക്ഷണ സമിതി പ്രസിഡണ്ട് ജോബ് മാത്യു നിര്‍വ്വഹിച്ചു.

മണ്ണൂര്‍ പോഞ്ഞാശ്ശേരി റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞ് നീങ്ങുന്നത് മൂലം പ്രദേശവാസികളും റോഡിലൂടെ സഞ്ചരിക്കുന്നവരും ഏറെ ദുരിതത്തിലായിരുന്നു.

കാല്‍നട പോലും ഈ റോഡിലൂടെ അസാദ്ധ്യമാണ്. കരാറുകാരന്റെയും ഉദ്യോഗസ്ഥരുടെയും മെല്ലെ പോക്ക് നയം ജനങ്ങളോട് ഉള്ള വെല്ലുവിളിയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

ചില ഇടത് സംഘടന നേതാക്കളായ ഉദ്യോഗസ്ഥരുടെ അനധികൃതമായ ഇടപെടലാണ്നാളിത്രയും ആയി ട്ടും പണി പൂര്‍ത്തികരിക്കാത്തതിന് കാരണമെന്നും നാട്ടുകാര്‍ പറഞ്ഞു.സ്‌കൂള്‍ കോളജ് ഉളള്‍പ്പെടെയുള്ളവ പ്രവര്‍ത്തനം ആരംഭിച്ചതോടെ യാത്രക്ലേശം രൂക്ഷമാണ്.

അതേസമയം,മണ്ണൂര്‍-പോഞ്ഞാശ്ശേരി റോഡില്‍അപകടങ്ങളുടെ സ്ഥിരം പാതയാവുകയാണ്. റോഡിലെ കുഴികളില്‍ വീണ് യാത്രക്കാര്‍ മരിക്കുന്ന സാഹചര്യം ഉണ്ടായിട്ടും സഞ്ചാരയോഗ്യമാക്കുന്നതിന് നടപടിയുണ്ടാകുന്നില്ലെന്നാണ് നാട്ടുകാര്‍പരാതി പറയുന്നത്. കിലോമീറ്ററുകളോളം തകര്‍ന്ന റോഡിലൂടെയുള്ള വാഹനങ്ങളും തകരാറിലായി പാതയോരത്ത് കിടക്കുന്നത് ദിനംപ്രതിയുള്ള കാഴ്ചയാണ്

.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →