എന്തിനാണ് രഖിലിനെ ആദ്യ കാമുകി ഉപേക്ഷിച്ചത്? മാനസ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും എന്തിനായിരുന്നു രാഖില്‍ മാനസയെ കൊലപ്പെടുത്തിയത്….

സ്വന്തം ലേഖകൻ -


മാനസയുടെ കൊലപാതകവും രാഖിലിന് തോക്ക് എവിടെ നിന്ന് ലഭിച്ചു എന്നതും ആണ് ഇപ്പോള്‍ സൈബര്‍ ഇടങ്ങളിലെ ചര്‍ച്ചാവിഷയമായിരിക്കുന്നത്.വാര്‍ത്തകള്‍ തുടരെത്തുടരെ വന്നതിന് പിന്നാലെ രാഖിലിന് മുമ്പ്
ഒരു കാമുകി ഉണ്ടായിരുന്നു എന്ന വെളിപ്പെടുത്തല്‍ സുഹൃത്തുക്കള്‍ പലരും നടത്തിയിരുന്നു.ജീവനുതുല്യം മാനസയെ സ്‌നേഹിച്ചിരുന്നത് കൊണ്ടാണ് പെട്ടെന്ന് അവള്‍ വേണ്ടെന്ന് വെച്ചപ്പോള്‍ അവന്‍ ഇത്തരത്തില്‍ ഒരു കടും കൊചെയ്തതെന്ന് പറയുമ്പോഴും ഒരു ചോദ്യം ബാക്കിയാകുന്നു.എന്തിനാണ് രാഖിലിനെ ആദ്യ കാമുകി ഉപേക്ഷിച്ചത്? മാനസയോട് രഖില്‍ ചെയ്തത് എന്തുകൊണ്ട് ആ പെണ്‍കുട്ടിയോട് ചെയ്തില്ല?..കാത്തിരുന്ന ഈ ചോദ്യത്തിനുള്ള ഉത്തരമാണ് പുറത്തുവരുന്നത്.

രഖില്‍ ഒരു പ്രണയ രോഗിയായിരുന്നു.എന്ന് പറഞ്ഞാല്‍ ഒരു സൈക്കോ…വല്ല വിധേനയുമാണ് കടിഞ്ഞൂണ്‍ കാമുകി രഖിലിന്റെ കൈയില്‍ നിന്നും രക്ഷപ്പെട്ടത്.പോലീസ് രഖിലിന്റെ കടിഞ്ഞൂണ്‍ കാമുകിയെ കണ്ടെത്തി കഴിഞ്ഞു. നാട്ടില്‍ തന്നെയുള്ള ഒരു പെണ്‍കുട്ടി. തലനാരിഴ വ്യത്യാസത്തിലാണ് അവള്‍ രഖിലിന്റെ കൈയില്‍ നിന്നും രക്ഷപ്പെട്ടത് .പ്രണയ രോഗിയായിരുന്ന രഖില്‍ ഒരു സംശയരോഗി കൂടിയായിരുന്നു. ആരോടും സംസാരിക്കാന്‍ പാടില്ല.ആരെയും നോക്കാന്‍ പാടില്ല.പൂര്‍ണമായും തനിക്ക് കീഴ്പ്പെട്ട് ജീവിക്കണം. കടിഞ്ഞൂണ്‍ കാമുകി കുറെക്കാലം രഖിലിന്റെ വിശ്വസ്തയാവാന്‍ ശ്രമിച്ചു നോക്കി.പക്ഷേ നടന്നില്ല. അപ്പോഴാണ് അവര്‍ ജീവനും കൊണ്ട് രക്ഷപ്പെട്ടത്.

പിന്നിട്ടാണ് മാനസയെ പരിചയപ്പെട്ടത്. ആദ്യ പ്രണയത്തിന്റെ കാര്യം മാനസക്ക് അറിയില്ലായിരുന്നു. പിന്നീട് രഖില്‍ തന്നെയാണ് അക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ മാനസക്ക് അതില്‍ ബുദ്ധിമുട്ടൊന്നും തോന്നിയില്ല. കാരണം പിണങ്ങി പിരിഞ്ഞത് ആദ്യ കാമുകിയാണെന്നാണ് രഖില്‍ പറഞ്ഞത് .എന്നാല്‍ ആദ്യ കാമുകിയോട് രാഖിലിന് തീര്‍ത്താല്‍ തീരാത്ത വിരോധമുണ്ടെന്ന് മാനസ മാസിലാക്കി.എന്നിട്ടും മാനസ അതെല്ലാം കണ്ടില്ലെന്ന് നടിച്ചു.


ആദ്യകാമുകിയോട് കാണിച്ചതു തന്നെ രാഖില്‍ രണ്ടാമത്തെ കാമുകിയോടും കാണിക്കാന്‍ തുടങ്ങി. കാര്യങ്ങള്‍ അറിയാവുന്നതിനാല്‍ രഖിലിനെ ഉപേക്ഷിക്കാന്‍ മാനസ മനസു കൊണ്ടു തീരുമാനിച്ചു. ഇത് പക്ഷേ രഖിലിന് മനസ്സിലായില്ല. എന്നാല്‍ പതിയെ പതിയെ മാനസ രാഖിലില്‍ നിന്നും അകന്നു.ഇക്കാര്യം ആദ്യം രഖില്‍ മനസിലാക്കിയില്ല. പക്ഷേ മാനസ രഖിലിനെ പൂര്‍ണമായി തള്ളിയതോടെ രാഖില്‍ കോപാക്രാന്തനായി.അയാളുടെ സമനില തെറ്റി.

മാനസയെ കൊല്ലാന്‍ രഖില്‍ മുന്നേ തീരുമാനിച്ചിരുന്നു. ആദ്യകാമുകിയെ പോലെ രണ്ടാം കാമുകിയും തന്നെ കൈവെടിയുന്നു എന്ന് കണ്ടപ്പോള്‍ രഖില്‍ മാനസയെ നിഷ്ഠൂരമായി കൊല്ലാന്‍ തീരുമാനിച്ചു.ഇതിന് രഖിലിന് ചില സുഹൃത്തുക്കളുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയം പോലീസിനുണ്ട്. ഒരാള്‍ ഒറ്റയ്ക്ക് വിചാരിച്ചാല്‍ നടക്കുന്ന കാര്യമല്ല മാനസയുടെ കൊലപാതകം എന്നാണ് പോലീസ് വിശ്വസിക്കുന്നത്.ആദ്യ പ്രണയം തകര്‍ന്നതുപോലെ രണ്ടാമത്തെ പ്രണയവും തകര്‍ന്നപ്പോള്‍ കാമുകിയെ വെടി വച്ചു കൊല്ലാന്‍ തീരുമാനിച്ച കാര്യം രാഖില്‍ ചില സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ട്.

ബീഹാറില്‍ രഖിലിനൊപ്പം പോയ പോയ സുഹ്യത്തിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇയാള്‍ പോലീസ് കസ്റ്റഡിയിലാണ്. തോക്ക് വാങ്ങിയതിനെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. ഒരു പകല്‍ മുഴുവനും രാഖില്‍ മുറിയില്‍ ഇല്ലായിരുന്നു എന്നാണ് ഇയാള്‍ പറയുന്നത്.എന്നാല്‍ തോക്ക് ഒറ്റയ്ക്ക് വാങ്ങാനും കൊണ്ടുവരാനും കഴിയില്ലെന്നാണ് പോലിസ് പറയുന്നത്.

ചെറിയ കൈത്തോക്കുകള്‍ മുതല്‍ എ.കെ.47 വരെ നിര്‍മ്മിച്ച് വില്‍ക്കുന്ന ബിഹാറിലെ മുംഗര്‍ ജില്ലയില്‍ നിന്നാണ് രാഖില്‍ തോക്ക് വാങ്ങിയതെന്ന് പോലീസ് കരുതുന്നു.മുംഗറില്‍ നിന്നാണ് രഖില്‍ തോക്ക് വാങ്ങിയതെന്ന ഉറപ്പ് പോലീസിന് കിട്ടിയിട്ടില്ല.കേരളത്തില്‍ ജോലി ചെയ്ത ഒരു ഇതര സംസ്ഥാന തൊഴിലാളിയുടെ സേവനം രഖിലിന് കിട്ടിയിട്ടുണ്ടെന്നും പോലീസ് കരുതുന്നു.ഏതായാലും രഖിലിന്റെ ക്രൂരത കണ്ട് കേരള പോലീസ് ഞെട്ടിയിരിക്കുകയാണ്. തോക്ക് വാങ്ങിയത് എവിടെ നിന്നാണെന്ന് കണ്ടെത്തി കൂട്ടാളികളെ കൂടി നിയമത്തിന് മുന്നിലെത്തിക്കാനാണ് പോലീസിന്റെ ശ്രമം. ഇല്ലെങ്കില്‍ ഇതും ഒരു മാതൃകയാവാം.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →