മാനസവധം; രഖില്‍ തോക്ക് വാങ്ങുവാന്‍ പോകുന്നതും, പരിശീലിക്കുന്നതുമായ ദൃശ്യം പുറത്ത്

ഏബിൾ.സി.അലക്സ് -


കൊച്ചി >>>നെല്ലികുഴി ഇന്ദിരഗാന്ധി ഡെന്റല്‍ കോളേജിലെ ഹൗസ് സര്‍ജന്‍ പി. വി. മനസായെ വെടിവെച്ചു കൊലപ്പെടുത്തിയ രഖിലിന് ആയുധ പരിശീലനവും ലഭിച്ചതായി തെളിവുകള്‍.രഖിലിന് കള്ളത്തോക്കുകള്‍ കൈമാറിയ സോനുകുമാറും, ഇട നിലക്കാരനായി പ്രവര്‍ത്തിച്ച ടാക്‌സി ഡ്രൈവര്‍ മനീഷ് കുമാര്‍ വര്‍മ്മയും ചേര്‍ന്നാണ് പരിശീലനം നല്‍കിയത്. തോക്കില്‍ വെടിയുണ്ട നിറക്കാനും, വെടിയുതിര്‍ക്കാനുമുള്ള പരിശീലനമാണ് ഇവര്‍ നല്‍കിയത്.

മാത്രവുമല്ല രഖില്‍ ഇവരുടെ ഒപ്പം സഞ്ചരിക്കുന്ന ഒരു ചിത്രവും മനേഷ് കുമാറിന്റെ ഫോണില്‍ നിന്ന് ലഭിച്ചു . ഇതിനു പുറമെ ഒരു കാറില്‍ ഒരുമിച്ചു സഞ്ചരിക്കുന്ന ചിത്രവുമാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നത്. ഗുണ നിലവാരമുള്ള കള്ള തോക്കുകള്‍ ബിഹാറില്‍ ലഭിക്കുന്ന സ്ഥലങ്ങളെകുറിച്ച് കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്നാണ് രഖിലിന് വിവരം ലഭിച്ചത്.മനീഷ് കുമാറിനെ പരിചയപ്പെട്ട രഖില്‍ ഇദ്ദേഹം വഴിയാണ് സോനുകുമാരിലേക്കെത്തുന്നതും തോക്ക് 35000 രൂപക്ക് വാങ്ങുന്നതും.

തോക്ക് കൈമാറിയ രണ്ടു പേരെയും കഴിഞ്ഞ ദിവസം ബിഹാറില്‍ നിന്ന് കോതമംഗലം പോലീസ് പിടികൂടിയിരുന്നു. ഇതുവരെ ഇരുപതോളം തോക്കുകള്‍ വിറ്റതായി അറസ്റ്റിലായ സോനുകുമാര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രതികളുടെ ഫോണില്‍നിന്ന് കേരളത്തില്‍നിന്നുള്ള കൂടുതല്‍പേരുടെ നമ്പറുകള്‍ ലഭിച്ചതായും വിവരമുണ്ട്. ഈ നമ്പറുകള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തിവരികയാണ്. കേസില്‍ നേരത്തെ ചോദ്യംചെയ്ത രഖിലിന്റെ സുഹൃത്തിനെ പോലീസ് വീണ്ടും ചോദ്യംചെയ്‌തേക്കും. ബിഹാറില്‍നിന്ന് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സുഹൃത്തിനെ വീണ്ടും ചോദ്യംചെയ്യാന്‍ വിളിപ്പിക്കുന്നത്.

ഏബിൾ.സി.അലക്സ്

About ഏബിൾ.സി.അലക്സ്

View all posts by ഏബിൾ.സി.അലക്സ് →