അന്യ സംസ്ഥാന തൊഴിലാളികളിലെ ക്രിമിനല്‍ പഞ്ചാത്തലം അന്വേഷിക്കണം:മനോജ് ഗോപി

-

കോതമംഗലം>>കിഴക്കമ്പലം സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ തൊഴിലെടുക്കുന്ന ലക്ഷക്കണക്കിന് അന്യ സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ നുഴഞ്ഞ് കയറിയിട്ടുള്ള ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ സര്‍ക്കാരും പോലീസും അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് എച്ച്.എം.എസ്. നേതാവ് മനോജ് ഗോപി പറഞ്ഞു. ഇത് സംബന്ധിച്ച് ആഭ്യന്തരവകുപ്പിനും ലേബര്‍ കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുള്ളതായും മനോജ് ഗോപി പറഞ്ഞു.

അന്യ സംസ്ഥാനങ്ങളില്‍ കൊലപാതകം, അടിപിടി, പിടിച്ചു പറി മോഷണം, മാനഭംഗം ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതികളായിട്ടുള്ളവര്‍ കേരളത്തില്‍ ലേബര്‍ ക്യാമ്പുകളില്‍ അഭയം പ്രാപിച്ചിട്ടുണ്ടോയെന്ന സംശയം ഉള്ളതായും ഇഞ്ഞരം ആളുകള്‍ നല്ലവരായ അന്യ സംസ്ഥാന തൊഴിളികള്‍ക്കും ബാധ്യതയാവുന്നു.

ആയതിനാല്‍ കേരളത്തില്‍ പണിയെടുക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണം നടത്തി ഇവര്‍ക്ക് സര്‍ക്കാര്‍ സംവിധാനത്തില്‍ തിരിച്ചറിയല്‍ രേഖ നല്‍കണമെന്നും ഇതിലൂടെ ഒരു പരിതിവരെ തദ്ദേശിയര്‍ക്കുള്ള ഭയാശങ്ക പരിഹരിക്കുവാനും കുറ്റകൃത്യങ്ങള്‍ കുറയാനും സാഹചര്യമൊരുക്കുമെന്ന് കേരള സ്റ്റേറ്റ് മോട്ടോര്‍ & എഞ്ചിനീയറിംങ്ങ് ലേബര്‍ സെന്റര്‍ (എച്ച്.എം.എസ്) സംസ്ഥാന പ്രസിഡന്റ് മനോജ്ഗോ പറഞ്ഞു

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →