മനോഹരന്റെ മനോഹരമായ ഈ പുല്‍ക്കൂടിനുള്ളില്‍ ഒരുപിടി ജീവിതസ്വപ്നങ്ങളുണ്ട്

-

അങ്കമാലി>> പാലക്കാട് പുതുശ്ശേരിയില്‍ നിന്നും മനോഹരനും കുടുംബവും എല്ലാ
ക്രിസ്തുമസ്സ് കാലത്തും അങ്കമാലിയിലേക്കെത്തും. ദൈവപുത്രന്റെ ജനനത്തിനായുള്ള
പുല്‍ക്കൂടുകള്‍ മുളയില്‍ നിര്‍മ്മിച്ച് വില്പന നടത്തി ഉപജീവനം നടത്തുന്ന മനോഹരന്റെ കരവിരുത് കാണണമെങ്കില്‍ ടി. ബി. ജംഗ്ഷനില്‍ എത്തിയാല്‍ മതി. എല്ലാവര്‍ഷവും വില്‍പ്പനയിലൂടെ കിട്ടുന്നതില്‍ ഒരുപങ്ക് മാറ്റിവെച്ചാണയാള്‍ മുന്നോട്ടു പോകുന്നത്.


സ്വന്തമായി കയറിക്കിടക്കാന്‍ ഒരു കൂരയെന്ന സ്വപ്നം കണ്ടുകൊണ്ടാണ് കഴിഞ്ഞ
8 വര്‍ഷമായി മുടങ്ങാതെ ക്രിസ്തുമസ്സ് കാലത്ത് ഇവിടേയ്ക്ക് വരുന്നത്. മകന്‍
ശ്രീമുരുകന്‍ സഹായിയായി കൂടെയുണ്ട്.

മുള ഉല്‍പന്നങ്ങള്‍ ഉണ്ടാക്കി വിറ്റു കിട്ടുന്ന പണം കൊണ്ടാണ് കുടുംബം ജീവിക്കുന്നത്. ഇവര്‍ പരമ്പരാഗതമായി തുടര്‍ന്നുപോരുന്ന തൊഴിലാണിത്. കേരളത്തില്‍ പലയിടങ്ങളിലും പൂക്കടകള്‍ക്ക് ആവശ്യമായ ഈറ്റകൊണ്ടുള്ള സാമഗ്രികള്‍ ഉണ്ടാക്കിക്കൊടുക്കുന്നുമുണ്ട്. നിത്യവൃത്തി കഴിഞ്ഞു പോകുമെങ്കിലും വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ഇവര്‍ക്കു കഴിഞ്ഞിട്ടില്ല.

About കൂവപ്പടി ജി ഹരികുമാർ

View all posts by കൂവപ്പടി ജി ഹരികുമാർ →