മണ്ണൂര്‍ പോഞ്ഞാശ്ശേരി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ഹൈക്കോടതി

Kerala High Court
-

പെരുമ്പാവൂര്‍>>തീര്‍ത്തും താറുമാറായ മണ്ണൂര്‍ പോഞ്ഞാശ്ശേരി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ഹൈക്കോടതി .
റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ചു ഗതാഗത യോഗ്യമാക്കാന്‍ അടിയന്തര നടപടി ആവശ്യപ്പെട്ടു മണ്ണൂര്‍ പോഞ്ഞാശ്ശേരി റോഡ് വികസനസമിതി ഭാരവാഹികളായ ജോബ് മാത്യു ബോസ് തോമസ് പോള്‍ മാത്യു എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത് .ഹര്‍ജിയില്‍ സര്‍ക്കാരിനും കിഫ്ബികും കേരളം റോഡ് ഫണ്ട് ബോര്‍ഡിന് റോഡിന്റെ നിര്‍മാണ കരാറുകാരായ ധീന്‍സ് ഗ്രൂപ്പിനും കോടതി നോട്ടീസ് അയച്ചൂ. റോഡിന്റെ നിര്‍മാണ് പുരോഗതി വിശദികരിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജസ്റ്റിസ് എന്‍ നഗരേഷ് നിര്‍ദ്ദേശിച്ചു .

നാല് വര്‍ഷമായിട്ടും റോഡ് നിര്‍മാണം പൂര്‍ത്തിയായിട്ടില്ലെന്നും മുന്‍ പ്രവൃത്തികള്‍ ഉപേക്ഷിച്ചിരിക്കുകയാണെന്നു ഹര്‍ജിയില്‍ പറയുന്നു.റോഡ് ബി.എം ബിസി നിലവാരത്തില്‍ നിര്‍മ്മിച്ച് പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. റോഡ് താറുമാറായി കിടക്കുന്നതിനാല്‍ പ്രദേശത്തു റോഡ് അപകടങ്ങള്‍ വര്‍ധിച്ചു വരുകയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അതെ സമയം തീര്‍ത്തും താറുമാറായി കിടക്കുന്ന ഭാഗങ്ങളിലെ അറ്റകുറ്റപണികള്‍ ഉടന്‍ ആരംഭിക്കുമെന്ന് റോഡ് ഫണ്ട് ബോര്‍ഡ് കോടതിയില്‍ ബോധിപ്പിച്ചു .അഡ്വ.ബി എച്ച് മന്‍സൂര്‍ മുഖേനയാണ് റോഡ് വികസന സമിതി കോടതിയെ സമീപിച്ചത് .

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →