നൂറ്റിനാല്പത്തഞ്ചാമത് മന്നം ജയന്തി ആഘോഷം ജനുവരി രണ്ടിന് പെരുന്നയില്‍; ഒമൈക്രോണ്‍ പശ്ചാത്തലത്തില്‍ ലളിതമായ ആഘോഷങ്ങള്‍ മാത്രം

ചങ്ങനാശ്ശേരി>> നായര്‍ സമുദായാചാര്യന്‍ മന്നത്തു പത്മനാഭന്റെ നൂറ്റിനാല്പത്ത
ഞ്ചാമത് ജയന്തി ദിനാഘോഷം പെരുന്നയില്‍ ജനുവരി 2ന് ലളിതമായ ചടങ്ങുകളോടെ നടക്കും. പെരുന്ന എന്‍.എസ്.എസ്. ആസ്ഥാനമന്നം സമാധി മണ്ഡപത്തിലും 60 താലൂക്ക് യൂണിയനുകളിലും സംസ്ഥാനത്തെ കരയോഗങ്ങളിലും ജന്മദിനാചരണം ലളിതമായി നടക്കും. ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ പെരുന്നയിലെ ആസ്ഥാനത്ത് വിപുലമായി ജയന്തിദിനാചരണം സംഘടിപ്പിക്കാനിരുന്നതാണ്.

ഒമൈക്രോണ്‍ ആശങ്കയെ തുടര്‍ന്ന് പരിപാടികള്‍ ലളിതമാക്കി. ജനുവരി രണ്ടിനു രാവിലെ 11ന് എല്ലാ കരയോഗകേന്ദ്രങ്ങള്‍ക്കു മുന്‍പിലും നിലവിളക്ക് തെളിക്കുകയും പുഷ്പാര്‍ച്ചന നടത്തുകയും ചെയ്യും. പെരുന്നയിലെ മന്നം സമാധിമണ്ഡപത്തില്‍ രാവിലെ 7.30 മുതല്‍ പുഷ്പാര്‍ച്ചന നടക്കും. കോവിഡ് നിബന്ധനകള്‍ പാലിച്ചുകൊണ്ട്
സമുദായാംഗങ്ങള്‍ക്കും മറ്റ് അഭ്യുദയകാംക്ഷികള്‍ക്കും പങ്കെടുക്കാമെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അറിയിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →