LOADING

Type to search

മണ്ണാര്‍ക്കാട് വയോധികനായ അച്ഛനെ മക്കള്‍ ആറ് മാസത്തോളം മുറിക്കുള്ളില്‍ പൂട്ടിയിട്ടു

Latest News Local News News

പാലക്കാട് >>>മണ്ണാര്‍ക്കാട് വയോധികനായ അച്ഛനെ മക്കള്‍ ആറ് മാസത്തോളം മുറിക്കുള്ളില്‍ പൂട്ടിയിട്ടതായി പരാതി. കിടപ്പിലായ അച്ഛന് ഭക്ഷണം പോലും കൃത്യമായി നല്‍കിയിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. ആരോഗ്യ വകുപ്പും, പൊലീസും സ്ഥലത്തെത്തി വയോധികനെ മോചിപ്പിച്ചു.

സ്വത്ത് എഴുതി വാങ്ങിയതിന് ശേഷമാണ് മുറിയില്‍ പൂട്ടിയിട്ടതെന്നാണ് ആരോപണം.
മണ്ണാര്‍ക്കാട് പടിഞ്ഞാറെ തറയില്‍ പൊന്നു ചെട്ടിയാര്‍ എന്ന വൃദ്ധനാണ് ഈ ദുരവസ്ഥ. മക്കളായ ഗണേശനും തങ്കമ്മയും കഴിഞ്ഞ ആറ് മാസമായി പൊന്നുചെട്ടിയാര്‍ക്ക് കൃത്യമായി ഭക്ഷണം നല്കാതെ മുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നാണ് സമീപവാസികളുടെ പരാതി.

പൊന്നു ചെട്ടിയാരുടെ ഭാര്യ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു. അതിനു ശേഷമാണ് അച്ഛനെ ഇത്തരത്തില്‍ മക്കള്‍ വീട്ടിനകത്ത് പൂട്ടിയിട്ടത്. സ്വത്ത് മക്കള്‍ക്ക് എഴുതി നല്‍കിയിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ ആരോഗ്യ വകുപ്പും
പോലീസും , നഗരസഭ അധികൃതരുംചേര്‍ന്ന് പൊന്നുചെട്ടിയാരെ മോചിപ്പിച്ചു.

അവശനിലയിലായ വൃദ്ധനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസ് സ്റ്റേഷനില്‍ ഹാജറാക്കാന്‍ മക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.