LOADING

Type to search

മലപ്പുറം എ ആര്‍ നഗര്‍ സഹകരണ ബാങ്കില്‍ കൂട്ട സ്ഥലംമാറ്റം; 32 ജീവനക്കാരെ സ്ഥലംമാറ്റി

Latest News Local News News

മലപ്പുറം.>>> എ ആര്‍ നഗര്‍ സഹകരണ ബാങ്കില്‍ കൂട്ട സ്ഥലംമാറ്റം. 32 ജീവനക്കാരെയാണ് സ്ഥലംമാറ്റിയത്. ക്രമക്കേടുകള്‍ക്കെതിരെ മൊഴി നല്‍കിയവരെയും സ്ഥലംമാറ്റി. വിവാദങ്ങള്‍ക്കിടയിലാണ് ജീവനക്കാരെ സ്ഥലംമാറ്റിയത്.

എ ആര്‍ നഗര്‍ സഹകരണ ബാങ്ക് ക്രമക്കേടില്‍ സഹകരണ വകുപ്പാണ് അന്വേഷണം നടത്തുന്നത്. ബാങ്കിന് 115 കോടി രൂപയുടെ കിട്ടാക്കടമുണ്ടെന്നാണ് സഹകരണ വകുപ്പിന്റെ കണ്ടെത്തല്‍.അന്വേഷണത്തില്‍ ബാങ്കില്‍ 110 കോടി രൂപയുടെ അനധികൃത നിക്ഷേപം കണ്ടെത്തിയിരുന്നു.

പത്ത് വര്‍ഷത്തിനിടെ ആയിരം കോടിയോളം രൂപയുടെ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തി.മരണപ്പെട്ടവരുടെ പേരിലും അനധികൃത നിക്ഷേപമുള്ളതായും അന്വേഷണത്തില്‍ വ്യക്തമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.