മണ്ണാര്‍കാട് ജനവാസ മേഖലയില്‍ പുലിയിറങ്ങിയെന്ന് നാട്ടുകാര്‍

-

മണ്ണാര്‍കാട് >>മണ്ണാര്‍കാട് തത്തേങ്ങലത്ത് ജനവാസ മേഖലയില്‍ പുലിയിറങ്ങിയെന്ന പരാതിയുമായി നാട്ടുകാര്‍.

പരാതിയെത്തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. പുലിയെ പിടിക്കാനായി കൂട് സ്ഥാപിക്കാന്‍ നടപടി തുടങ്ങിയതായി മണ്ണാര്‍കാട് ഡി.എഫ്.ഒ അറിയിച്ചു.

രണ്ട് മാസത്തിലേറെയായി പ്രദേശത്ത് പുലിയിറങ്ങുന്നത് പതിവായിരിക്കുകയാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. പത്തിലേറെ ആടുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. പുലിയെ കണ്ടെത്താന്‍ വിശദമായ പരിശോധന ആരംഭിച്ചതായി വനം വകുപ്പ് അറിയിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →