
മണ്ണാര്‍ക്കാട് >>>നെല്ലിപ്പുഴ ഹില്‍ വ്യൂ ഹോട്ടലില്‍ ഉണ്ടായ തീപിടുത്തത്തില്‍ അഗ്നിശമന സേനയ്ക്കെതിരെ ആരോപണവുമായി ഹോട്ടലുടമ ഫായിദാ ബഷീര്‍. അഗ്നിശമന സേന എത്താന്‍ വൈകിയതാണ് തീപടരാന് കാരണമായതെന്ന് ഹോട്ടല്‍ ഉടമ ആരോപിച്ചു.
ഹോട്ടലും ഫയര്‍സ്റ്റേഷനും തമ്മില്‍ ആകെ ആറ് കിലോമീറ്റര്‍ ദൂരം മാത്രമാണെന്നും പത്ത് മിനിറ്റിനുള്ളില്‍ എത്താവുന്നിടത്ത് ഒന്നര മണിക്കൂര്‍ എടുത്തുവെന്നും ഹോട്ടല്‍ ഉടമ ആരോപിച്ചു.
എന്നാല്‍ ഹോട്ടല്‍ ഉടമയുടെ ആരോപണം അഗ്നിശമന സേന നിഷേധിച്ചു. ലാന്റ ഫോണ്‍ തകരാറിലായതാണ് അറിയിപ്പ് കിട്ടാന്‍ വൈകിയതെന്നും ബി എസ് എന്‍ എല്ലില്‍ നിരന്തരം ബന്ധപ്പെട്ടിട്ടും ശരിയാക്കിയില്ലെന്നും അഗ്നിശമനസേന വിശദീകരണം നല്കി. അതേസമയം തീപിടുത്തത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പാലക്കാട് എസ് പി ആര് വിശ്വനാഥ് അറിയിച്ചു
ഇന്ന് പുലര്‍ച്ചെയാണ് മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ഹില്‍ വ്യൂ ഹോട്ടലില്‍ തീപിടുത്തം ഉണ്ടായത് . രണ്ട് പേര് മരിച്ചു. കോട്ടയ്ക്കല്‍ സ്വദേശികളായ ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. നാല് നിലകളുള്ള ഹോട്ടലിന്റെ താഴത്തെ നിലയിലാണ് തീപടര്‍ന്നത്.
ഹോട്ടലില്‍ ഉണ്ടായിരുന്ന ആളുകള്‍ തീപടര്‍ന്നപ്പോള്‍ ഓടി രക്ഷപ്പെട്ടു. മരണപ്പെട്ട രണ്ടുപേര്‍ മുകളിലത്തെ നിലയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. അബോധാവസ്ഥയിലുള്ള ഇരുവരെയും പൊള്ളലിലേറ്റത്തിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Follow us on