‘മഞ്ജു വാര്യരെ കാണണമെന്നു വാശി പിടിച്ചു കരഞ്ഞ കുട്ടി കുറുമ്പന്‍ മഞ്ജുവിന്റെ സിനിമയില്‍ നടനായി’

പെരുമ്പാവൂര്‍>>മഞ്ജുവാര്യരുടെ കുട്ടി ആരാധകന്‍ ഇഷ്ടതാരത്തിന്റെ സിനിമയില്‍ കുട്ടിതാരമായി. ആറു വയസ്സുകാരനായ തേജസാണ് ആ കുട്ടി താരം.പെരുമ്പാവൂര്‍ ടെന്‍ ന്യൂസ് പ്രാദേശിക ചാനല്‍ ഉടമയും സീരിയല്‍ അഭിനേതാവുമായ രാഗേഷ് പുതുശ്ശേരി , നീതു ദമ്പതികളുടെ മകനാണ് തേജസെന്ന കുട്ടി ആരാധകന്‍.


പെരുമ്പാവൂര്‍, പിഷാരിക്കല്‍ സ്വദേശിയാണ് തേജസെന്ന കുട്ടി.മലയാറ്റൂരില്‍ടോളിന്‍സ് സ്‌കൂളില്‍ യുകെജി സ്റ്റുഡന്റാണ് .സ്‌കൂള്‍തലത്തില്‍ കലാപരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നകുട്ടികുറുമ്പനാണ്‌തേജസ്.


ഷൂട്ടിങ്ങിനിടെയാണ് മഞ്ജു വാര്യര്‍ തേജസ്സിന്റെ രണ്ടര വയസ്സിലെ വീഡിയോ കാണാന്‍ ഇടയായത്. എനിക്ക് മഞ്ജു വാര്യരെ കാണണം എന്ന് പറഞ്ഞായിരുന്നു വിഡിയോയില്‍ തേജസ്സിന്റെ കരച്ചില്‍. അന്ന് കരഞ്ഞെങ്കിലും ഇന്ന് കൂടെ അഭിനയിക്കാന്‍ പറ്റിയ സന്തോഷത്തിലാണ് മാസ്റ്റര്‍ തേജസ്. കുരുന്നിന്റെ സ്‌നേഹത്തിനു മുന്നില്‍ സ്വതസിദ്ധമായ ചിരി ആയിരുന്നു താരത്തിന്റെ മറുപടിയും. ഒപ്പം നിര്‍ത്തി ഒരു ഫോട്ടോ എടുക്കാനും മഞ്ജുവാര്യര്‍ മറന്നില്ല. ആറു വയസ്സുണ്ട് ഇപ്പോള്‍ തേജസിന്.


ഇരുന്നൂറോളം കുട്ടികളില്‍ നടത്തിയ ഒഡീഷനില്‍ നിന്നുമാണ് തേജസിനെ ”വെള്ളരിക്ക പട്ടണം”സിനിമയിലേക്ക് സെലക്ട് ചെയ്തത്.ആലപ്പുഴയിലും പരിസരപ്രദേശങ്ങളിലും ഷൂട്ടിംഗ് പുരോഗമിക്കുന്നു.ഷൂട്ടിംഗ് തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ കൂടെ അഭിനയിക്കുന്ന താരങ്ങള്‍ക്ക് തേജസിന്റെ അഭിനയവും, കുട്ടി കുറുമ്പുകളും ഇഷ്ടപ്പെട്ടു.

ഫുള്‍ ഓണ്‍സ്റ്റുഡിയോസ് നിര്‍മിക്കുന്ന ‘വെള്ളരിക്കാപട്ടണ’ത്തിന്റെ സംവിധാനം മഹേഷ് വെട്ടിയാറാണ്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. അലക്‌സ് ജെ.പുളിക്കല്‍ ആണ് ഛായാഗ്രഹണം. മാവേലിക്കരയും വെണ്മണിയുമാണ് പ്രധാന ലൊക്കേഷനുകള്‍.

മഞ്ജുവാര്യര്‍ക്കും സൗബിനുമൊപ്പം സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, ഇടവേള ബാബു, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, വീണനായര്‍, പ്രമോദ് വെളിയനാട്, ശ്രീകാന്ത് വെട്ടിയാര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.

എഡിറ്റിങ് അപ്പുഭട്ടതിരിയും അര്‍ജു ബെന്നും ചേര്‍ന്ന് നിര്‍വഹിക്കുന്നു. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന. ശ്രീജിത് നായരും കെ.ജി.രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. പി.ആര്‍.ഒ. എ.എസ്.ദിനേശ്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →