
കോതമംഗലം >>> കോതമംഗലം മണ്ഡലത്തില്‍ പൈമറ്റം മണിക്കിണര്‍ റോഡിനേയും മുവാറ്റുപുഴ ഊന്നുകല്‍ റോഡിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പല്ലാരിമംഗലം മണിക്കിണര്‍ പാലത്തിന്റെ നിര്‍മ്മാണത്തിന് മുന്നോടിയായുള്ള സ്ഥലമേറ്റെടുപ്പ് നടപടികള്‍ക്കായി സ്പെഷ്യല്‍ ഓഫീസറെ നിയമിച്ചു.ഇത് സംബന്ധിച്ച് കളക്ടറുടെ ഉത്തരവിറങ്ങിയതായി ആന്റണി ജോണ്‍എംഎല്‍എ
അറിയിച്ചു.സ്പെഷ്യല്‍ തഹസില്‍ദാര്‍ കാക്കനാട് (എല്‍എ) എന്‍ എച്ച് 1 നെയാണ് സ്പെഷ്യല്‍ ഓഫീസറായി നിയമിച്ചത്.കോതമംഗലം പുഴയ്ക്ക് കുറുകെ രണ്ട് സ്പാനോട് കൂടി 51 മീറ്റര്‍ നീളത്തിലും,11.05 മീറ്റര്‍ വീതിയിലും രണ്ട് വരി ഗതാഗതത്തിന് ഉതകുന്ന തരത്തില്‍ ഫൂട് പാത്തോട് കൂടിയാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്.2020 ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ പാലം നിര്‍മ്മാണത്തിനായി 9.28 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അതിര്‍ത്തി തിരിച്ച് കല്ലുകള്‍ സ്ഥാപിച്ചിരുന്നു.പാലം നിര്‍മ്മാണത്തിനും,അപ്രോച്ച് റോഡിനുമായി 45 ആര് സ്ഥലമാണ് ഏറ്റെടുക്കേണ്ടത്.ഈ സ്ഥലം ഏറ്റെടുക്കുന്നതിനായി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി ഗവണ്മെന്റ് സെക്രട്ടേറിയറ്റില്‍ നിന്നും റവന്യൂ ബി ഉത്തരവായിരുന്നു.
തുടര്‍ നടപടിയുടെ ഭാഗമായി സ്ഥലമേറ്റെടുപ്പ് നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് സ്പെഷ്യല്‍ ഓഫീസറെ നിയമിച്ചത്.തുടര്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്നും എംഎല്‍എ അറിയിച്ചു.

Follow us on