
കോതമംഗലം >>>നാടന്‍ വാറ്റിനെ കാനഡയില്‍ മന്ദാകിനി യെന്ന പേരില്‍ പ്രിമിയം ബ്രാന്‍ഡക്കി ഹിറ്റാക്കിയ മലയാളികളെ തേടി സമൂഹ മാധ്യമങ്ങള്‍ അലയുകയായിരുന്നു ഏതാനും മാസങ്ങളായി. സ്വന്തം നാട്ടില്‍ വാറ്റിന് ചീത്തപ്പേരാണെങ്കിലും നമ്മുടെ ഈ ‘നാടന്‍ വാറ്റ്’ കടല്‍ കടന്ന് അങ്ങ് സായിപ്പിന്റെ നാട്ടില്‍ നല്ലപേരുണ്ടാക്കി.

കേരളത്തില്‍ മൂലവെട്ടി, മണവാട്ടി എന്നൊക്കെ കളിയായി വിളിച്ചപോലെയല്ല ഇത്.’മന്ദാകിനി മലബാര്‍ വാറ്റ്’ എന്ന സ്റ്റൈലന്‍ പേരാണ് കാനഡയില്‍ വാറ്റിന് ലഭിച്ചിരിക്കുന്നത്. കാനഡയില്‍ സ്ഥിരതാമസമാക്കിയ കോതമംഗലം ചേലാട് സ്വദേശികളായ അബിഷ് ചെറിയാന് സഹോദരന് ഏലിയാസ് ചെറിയാന്ചെമ്മനം, മൂവാറ്റുപുഴ സ്വദേശി സരിന് കുഞ്ഞപ്പന് എന്നിവരാണ്ഈ വ്യത്യസ്തമായ ആശയത്തിനു പിന്നില്‍.
കേരളത്തിലെ വാറ്റുകാരുടെ നാടന്‍ വിദ്യകള്‍ ശേഖരിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തി ഗുണമേന്മ ഉറപ്പാക്കിയാണ് കാനഡയിലെ ഒന്റാറിയോ പ്രവിശ്യയില്‍ സര്‍ക്കാര്‍ അനുമതിയോടെ മന്ദാകിനി ബ്രാന്‍ഡ് വിപണിയിലിറക്കിയത്.
ക്യൂബ, ജമൈക്ക തുടങ്ങി വിവിധ രാജ്യങ്ങളിലെ നാടന്‍ മദ്യം രാജ്യാന്തര വിപണികളില്‍ വിറ്റഴിക്കുന്നത് കണ്ടാണ് എന്തുകൊണ്ട് നാടന്‍ വാറ്റിനെ മാര്‍ക്കറ്റ് ചെയ്തുകൂടാ എന്ന് ഇവര്‍ ചിന്തിച്ചത്. നാലു വര്‍ഷം കൃത്യമായ പഠനം നടത്തി കാനഡ സര്‍ക്കാരിന്റെ അനുമതികളെല്ലാം വാങ്ങിശേഷമാണ് മദ്യനിര്‍മാണം ആരംഭിച്ചത്.
ഇവര്‍ നല്കുന്ന റെസിപ്പി അനുസരിച്ചുള്ള മദ്യം പുറത്തുള്ള ഡിസ്റ്റിലറിയാണ് നിര്‍മിച്ചു നല്‍കുന്നത്. 46 ശതമാനമാണ് മന്ദാകിനിയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കഹോളിന്റെ അളവ്. കുപ്പിയില്‍ ‘നാടന്‍ വാറ്റ്’ എന്ന് മലയാളത്തില്‍ ചേര്‍ത്തിട്ടുണ്ട്.

പുറമേ ഹിന്ദി, തെലുങ്ക്, തമിഴ്, ഗുജറാത്തി ഭാഷകളിലെ നാടന്‍ വിളിപ്പേരുകളും പ്രിന്റ് ചെയ്തിട്ടുണ്ട്. വില്പന കേന്ദ്രങ്ങള്‍ക്കുപുറമേ ഡിസ്റ്റിലറിയില്‍ നിന്നു നേരിട്ടും മദ്യം വാങ്ങാന്‍ കഴിയും. മന്ദാകിനി കാനഡയ്ക്കു പുറമേ അമേരിക്കയിലെയും, യുകെയിലെയും മലയാളികള്‍ക്കിടയില്‍ ഹിറ്റായിക്കഴിഞ്ഞു.
നാടന്‍ വാറ്റിനെ കാനഡയില്‍ മന്ദാകിനിയെന്ന പേരില്‍ പ്രീമിയം ബ്രാന്‍ഡാക്കി വിപണനം ചെയ്ത കോതമംഗലം സഹോദരന്മാരേയും മൂവാറ്റുപുഴക്കാരനേയും കണ്ടെത്താനുള്ള തീവ്രശ്രമത്തിലായിരുന്നു സമൂഹമാധ്യമങ്ങള്‍. മന്ദാകിനിയുടെ അമരക്കാരനായ അബീഷ് ചെറിയാന്, സഹോദരനായ ഏലിയാസ് ചെറിയാന് സുഹൃത്തായ സരീഷ് കുഞ്ഞപ്പന് ഇതോടെ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുകയാണ്.

Follow us on