മനസാ വധം : തോക്ക് കൈമാറിയ രണ്ട് പ്രതികളെ കോതമംഗലം കോടതിയില്‍ ഹാജരാക്കി

web-desk -കോതമംഗലം >>>ദന്തല്‍ വിദ്യാര്‍ത്ഥിനിയുടെ കൊല, രണ്ട് പ്രതികളെ കോതമംഗലം കോടതിയില്‍ ഹാജരാക്കി. നെല്ലിക്കുഴി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥിനി മാനസ പി വി യുടെ കൊലപാതകക്കേസില്‍ രഖിലിനെ സഹായിച്ച ബീഹാര്‍ സ്വദേശികളെയാണ് കോതമംഗലം കോടതിയില്‍ ഹാജരാക്കിയത്. കോതമംഗലം എസ് ഐ യുടെ നേതൃത്വത്തിലുള്ള സംഘം ബീഹാര്‍ പോലീസിന്റെ സഹായത്തോടെയാണ് കൊലക്ക് ഉപയോഗിച്ച തോക്ക് നല്‍കിയവരെ പിടികൂടിയത്.

കൊല നടത്തിയ രഗിലിന് തോക്ക് നല്‍കിയ ബീഹാര്‍ സ്വദേശികളായ സോനു കുമാര്‍ മോദി യെയും, ഇടനിലക്കാരാനായ ബര്‍സാദ് സ്വദേശി മനീഷ്‌കുമാര്‍ വര്‍മ്മ എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇവരെ ഞായറാഴ്ചയാണ് കേര ള ത്തിലെത്തിച്ചത്.

തുടര്‍ന്ന് ഇവരില്‍ നിന്നും പ്രാഥമിക വിവരങ്ങള്‍ ആലുവ എസ് പി ശേഖരിച്ചേ ശേഷം തിങ്കളാഴ്ച്ച കോതമംഗലം പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയും വൈകിട്ട് 5 മണിയോടെ കോതമംഗലം കോടതിയില്‍ ഹാജരാക്കുകയും ആയിരുന്നു. പ്രതികളെ കോടതി റിമാന്റ് ചെയ്തു. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.