മാനസയുടെയും രാഹിലിന്റെയും മരണവുമായി ബന്ധപ്പെട്ട് പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു

രാജി ഇ ആർ -

കോതമംഗലം >>> നെല്ലിക്കുഴിയിൽ ബി ഡി എസ് അവസാന വർഷ വിദ്യാർത്ഥിനിയുടെയും, യുവാവിൻ്റെയും മരണവുമായി ബന്ധപ്പെട്ട് പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. കോതമംഗലത്ത് ഹൗസ് സർജൻസി വിദ്യാർത്ഥിനി കണ്ണൂർ സ്വദേശിനിയായ മാനസയെ നെല്ലിക്കുഴിയിലെ താമസ സ്ഥലത്ത് എത്തി തലശേരി സ്വദേശിയായ രാഖിൽ ഇന്നലെയാണ് വെടിവച്ച് കൊലപ്പെടുത്തിയത്.

മാനസയെ വെടിവച്ച ശേഷം രാഖിൽ സ്വയം നിറയൊഴിച്ച് മരിക്കുകയായിരുന്നു. കോതമംഗലം ബസേലിയോസ് ആശുപത്രി മോർച്ചറിയിൽ സുക്ഷിച്ചിരുന്ന ഇവരു ടെ മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനയക്കും. തോക്ക് എവിടെ നിന്ന് ലഭിച്ചുവെന്നതാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്.

ഫോറൻസിക് വിദഗ്ദ്ധ ലക്ഷമിയും കോതമംഗലം പോലീസ് ഇൻസ്പെക്ടർ വിപിനും ഇൻക്വസ്റ്റ് നടപടികൾക്ക് നേതത്വം നൽകി. മാനസയുടെയും, രാഖിലിൻ്റെയും ബന്ധുക്കൾ ആശുപത്രിയിലെത്തിയിട്ടുണ്ട്. ഇരുവരുടെയും ബന്ധുക്കളിൽ നിന്നും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു വരികയാണ്.