മാനസ കൊലക്കേസ്; പിടിയിലായ ബിഹാര്‍ സ്വദേശികളെ ഇന്ന് കേരളത്തിലെത്തിക്കും

രാജി ഇ ആർ -

കൊച്ചി>>>മാനസ കൊലക്കേസില്‍ പിടിയിലായ ബിഹാര്‍ സ്വദേശികളെ ഇന്ന് കേരളത്തിലെത്തിക്കും. ഉച്ചയോടെ വിമാനമാര്‍ഗം നെടുമ്പാശ്ശേരിയിലെത്തിക്കുന്ന പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും. തോക്ക് ഇടപാടില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

തോക്ക് വാങ്ങാന്‍ രഗിലിനെ സഹായിച്ച ടാക്സി ഡ്രൈവറായ മനേഷ് കുമാറിനെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു.തോക്ക് നല്‍കിയ ബിഹാറിലെ മുന്‍ഗര്‍ സ്വദേശി സോനു കുമാര്‍ മോദി നേരത്തെ പിടിയിലായിരുന്നു.

നാടന്‍ തോക്കുകള്‍ മുതല്‍ എ.കെ.47 വരെ നിര്‍മ്മിച്ചു കൊടുക്കുന്ന നിരവധി അനധികൃത ഫാക്ടറികള്‍ മുന്‍ഗറിലുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇത്തരമൊരു സ്ഥലത്ത് രഗില്‍ എങ്ങനെയെത്തിയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

ബിഹാറിന്റെ തലസ്ഥാനമായ പാട്‌നയില്‍ നിന്ന് ഇരുന്നുറോളം കിലോമീറ്റര്‍ അകലെയുള്ള ഈ സ്ഥലത്ത് എത്തണമെങ്കില്‍ ഇതുമായി അടുത്ത ബന്ധമുള്ള ആരെങ്കിലുമായിരിക്കും രഗിലിന് വിവരം നല്‍കിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.