
കോതമംഗലം>>>മാനസ കൊലപാതക കേസ്സിലെ അന്വേഷണ ഉദ്യോഗസ്ഥരെ ആദരിച്ചു.നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജില്‍ നടന്ന ചടങ്ങ് ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.കോളേജ് ചെയര്മാന് കെ എം പരീത് അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീര്‍,നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം എ മുഹമ്മദ്,പഞ്ചായത്ത് മെമ്പര്‍ ഷഹാന അനസ്,കോതമംഗലം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിപിന്‍ വി എസ്,സബ് ഇന്‍പെക്ടര്‍ മാഹിന്‍ സലീം,കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ എല്‍ദോ റ്റി പോള്‍ എന്നിവര്‍ പങ്കെടുത്തു.
കേരളാ പോലീസിന് അഭിമാനിക്കാന്‍ കഴിയുന്ന അന്വേഷണ മികവാണ് മാനസ കൊലപാതക കേസ്സില്‍ അന്വേഷണ സംഘം നടത്തിയതെന്ന് ആന്റണി ജോണ്‍ എംഎല്‍എപറഞ്ഞു.

Follow us on