തിരുവനന്തപുരം>>>മമ്മൂട്ടിയെ ചന്തുവാക്കിയതിലൂടെ ദേശീയ പുരസ്കാരം സ്വന്തമാക്കിയ പ്രശസ്ത വസ്ത്രാലങ്കാരകന്‍ നടരാജന് അന്തരിച്ചു. ചൊവ്വാഴ്ച വൈകീട്ട് ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം.
‘ഒരു വടക്കന്‍ വീരഗാഥ’യിലൂടെ വസ്ത്രാലങ്കാരത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരവും പഴശ്ശിരാജയിലൂടെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും കരസ്ഥമാക്കിയിട്ടുണ്ട്.
വിവിധ ഭാഷകളിലായി 800 സിനിമകള്‍ക്ക് വേണ്ടി നടരാജന് വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ട്. ഹരിഹരന് സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം.
Follow us on