LOADING

Type to search

ബംഗാളില്‍ മമതയ്ക്ക് മിന്നും ജയം, ഭവാനിപ്പൂരിന്റെ ചരിത്രത്തിലെ ഉയര്‍ന്ന ഭൂരിപക്ഷം, ശോഭകെട്ട് ബി ജെ പി, തകര്‍ന്നടിഞ്ഞ് സി പി എം

Latest News Local News News

കൊല്‍ക്കത്ത>>> ഭവാനിപ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് മിന്നും ജയം. 58389 വോട്ടിനാണ് ബി ജെ പി നേതാവ് പ്രിയങ്ക ട്രിബ്രവാളിനെ മമത പരാജയപ്പെടുത്തിയത്. വെറും 26320 വോട്ടുമാത്രമാണ് ബി ജെ പിക്ക് ലഭിച്ചത്. സി പി എം സ്ഥാനാര്‍ത്ഥി ചിത്രത്തിലേ ഇല്ലാത്ത അവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്നും മത്സരിച്ച മമതാ ബാനര്‍ജി ബി ജെ പി നേതാവും മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായിരുന്ന സുവേന്ദു അധികാരിയോട് പരാജയപ്പെട്ടിരുന്നു.തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മമതയ്ക്ക് ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സ്ഥാനം ഒഴിയേണ്ടിവരുമായിരുന്നു. മമതയെ തോല്‍പ്പിക്കാന്‍ ബി ജെ പി ശക്തമായ പ്രചരണമാണ് നടത്തിയത്. അതൊന്നും ഫലിച്ചില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.

ഭവാനിപൂര്‍, സംസര്‍ഗാനി, ജംഗിപൂര്‍ എന്നവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. നേരത്തെ നടത്തേണ്ടിയിരുന്ന ഉപതിരഞ്ഞെടുപ്പ് ബംഗാളില്‍ കൊവിഡ് രൂക്ഷമായതിനാല്‍ നീണ്ടുപോകുകയായിരുന്നു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.