
മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ഫഹദ് ചിത്രം ‘മാലിക്കിനെ’ വീണ്ടും വിമര്‍ശിച്ച് സംവിധായകന്‍ ഒമര്‍ ലുലു. സിനിമ സംവിധായകന്റെ കലയാണ് എന്ന് വെച്ച് നാളെ ഗോവിന്ദചാമിയെ വെള്ളപൂശിയാല്‍ നമുക്ക് അംഗീകരിക്കാന്‍ പറ്റുമോയെന്ന് അദ്ദേഹം ചോദിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഒമര്‍ ലുലു രംഗത്തെത്തിയിരിക്കുന്നത്. യാഥാര്‍ത്ഥ്യത്തോട് അമ്ബത് ശതമാനമെങ്കിലും സത്യസന്ധത പുലര്‍ത്തണമായിരുന്നെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഒമര്‍ ലുലു നേരത്തെയും മാലിക്കിനെ വിമര്‍ശിച്ചിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
സിനിമ സംവിധായകന്റെ കലയാണ് എന്ന് വെച്ച് നാളെ ഗോവിന്ദചാമിയെ വെള്ളപൂശിയാല്‍ നമ്മുക്ക് അംഗീകരിക്കാന്‍ പറ്റുമോ.പിന്നെ പഴശ്ശീരാജയുടെയോ ചന്തുവിന്റെയോ കാര്യം പറഞ്ഞു വരുന്ന ചേട്ടന്‍മാരോട് ‘മാലിക്ക് സിനിമയില്‍ പറയുന്ന വെടിവെപ്പിന് ആസ്പദമായ സംഭവം നടന്നത് 2009ല്‍ ഇന്നും സ്വന്തക്കാരേ നഷ്ടപ്പെട്ടുപോയവരുടെ വേദനപേറി ജീവിക്കുന്ന ഒരുപാട് പേര്‍ ഇവിടെ ഉണ്ട് എന്ന പരിഗണന എങ്കിലും കൊടുത്ത് യാഥാര്‍ത്ഥ്യത്തോട് ഒരു 50% എങ്കിലും സത്യസന്ധത പുലര്‍ത്തണമായിരുന്നു’.
ചരിത്രപുസ്തകമൊന്നും തപ്പണ്ടാ , ഉറ്റവര്‍ നഷ്ട്ടപെട്ട , ആ നാട്ടില്‍ ജീവിക്കുന്ന ജീവിച്ചിരിക്കുന്ന 10 പേരോട് ചോദിച്ചാല്‍ മതി ….

Follow us on